ബന്തര്‍ സേരി ബെഗവാന്: എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തെ അപലപിച്ച് ഭാരതവും ബ്രൂണെയും. ഭീകരതയെ തള്ളിക്കളയാന്‍ ഇരുരാജ്യങ്ങളും ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രൂണെ സുല്‍ത്താന്‍ ഹാജി ഹസനാല്‍ ബോള്ക്കിയയും നിരവധി കരാറുകളില്‍ ഒപ്പുവച്ചു.
ആസിയാന്‍-ഭാരത സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവര്‍ത്തിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനുള്ള ആസിയാന്‍ കേന്ദ്രത്തിന് ആതിഥേയത്വം വഹിക്കാന്‍ ബ്രൂണെയുടെ ശ്രമങ്ങള്‍ക്കുള്ള ഭാരതത്തിന്റെ പിന്തുണയെയും സുല്‍ത്താന്‍ എടുത്തു പറഞ്ഞു.
മൂന്നാം കാലയളവിന്റെ തുടക്കത്തില്‍ ബ്രൂണെ സന്ദര്‍ശിക്കാനും ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസരം ലഭിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ഉഭയകക്ഷി പങ്കാളിത്തത്തിന്റെ 40-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് സന്ദര്‍ശനം. ഭാരതത്തിന്റെ ആക്റ്റ് ഈസ്റ്റ് നയത്തിലും ഭാരത-പസഫിക് കാഴ്ചപ്പാടിലും ബ്രൂണെ പ്രധാന പങ്കാളിയാണ്. പത്താം വര്‍ഷത്തിലെത്തിയ ‘ആക്റ്റ് ഈസ്റ്റ് നയം’ ശക്തമാക്കാനുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായാണു സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഊര്‍ജ്ജം, ബഹിരാകാശ സാങ്കേതിക വിദ്യ, ആരോഗ്യം, ശേഷി വികസനം, സംസ്കാരം, ജനങ്ങള്‍ തമ്മിലെ വിനിമയം തുടങ്ങി വിവിധ വിഷയങ്ങളില്‍ നേതാക്കള്‍ ചര്‍ച്ച നടത്തി. ഐസിടി, ഫിന്‍ടെക്, സൈബര്‍ സുരക്ഷ, പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതിക വിദ്യകള്‍, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ സഹകരണം തുടരാനും ധാരണയായി.
ടെലിമെട്രി, നിരീക്ഷണം, ടെലികമാന്‍ഡ് സ്റ്റേഷനുകള്‍ക്കായുള്ള ഉപഗ്രഹ-വിക്ഷേപണ വാഹനങ്ങളുടെ പ്രവര്‍ത്തനത്തിലെ സഹകരണം സംബന്ധിച്ച ധാരണാപത്രത്തില്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ബ്രൂണെ ഗതാഗത-വിവര വിനിമയ മന്ത്രി പെംഗിരന്‍ ഡാറ്റോ ഷാംഹാരി മുസ്തഫയും ഒപ്പുവച്ചു. ബന്തര്‍ സേരി ബെഗവാനും ചെന്നൈക്കുമിടയില്‍ നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കാനും
തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: