ജയ്പൂര്‍: രാജസ്ഥാനിലെ ഭാരത – പാക് അതിര്‍ത്തിയില്‍ പതാക താഴ്ത്തല്‍ ചടങ്ങ് ആരംഭിക്കാനൊരുങ്ങി ബിഎസ്എഫ് പഞ്ചാബിലെ അമൃത്സറിലുള്ള വാഗാ അതിര്‍ത്തിയില്‍ ദിവസവും നടത്തുന്ന പതാക താഴ്ത്തല്‍ ചടങ്ങിന്റെ മാതൃകയിലാണ് ജയ്സാല്‍മീറിലെ അതിര്‍ത്തിയിലും പതാക താഴ്ത്തല്‍ നടക്കുക. ഇതിനായി തനോത് റായ് മാതാ ക്ഷേത്ര സമുച്ചയത്തില്‍ 1,000 പേര്‍ക്ക് ഇരിക്കാവുന്ന ഒരു ആംഫി തീയേറ്റര്‍ നിര്‍മാണത്തിലാണ്.
അതിര്‍ത്തി ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ നടപടി. ഇനിമുതല്‍ ഉദ്യോഗസ്ഥര്‍ ഒട്ടക പ്രദര്‍ശനത്തിനും മറ്റ് പരിപാടികള്‍ക്കുമൊപ്പം എല്ലാ വൈകുന്നേരവും ദേശീയ പതാക താഴ്ത്തുമെന്ന് ബിഎസ്എഫ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ യോഗേന്ദ്ര സിങ് റാത്തോഡ് പറഞ്ഞു. എന്നാല്‍ വാഗയിലേത് പോലെ പാകിസ്ഥാന്റെ ഭാഗത്ത് അത്തരമൊരു ചടങ്ങ് ഉണ്ടാകില്ല.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ബീറ്റിങ് റിട്രീറ്റ് ചടങ്ങുകള്‍ക്കായി 2021 ലാണ് രാജസ്ഥാനിലെ തനോത്തില് ബാബ്ലിയന്‍ ബോര്‍ഡര്‍ പോസ്റ്റ് നിര്‍മിച്ചത്. അതിര്‍ത്തി ടൂറിസം പദ്ധതിയുടെ കീഴില്‍ ഇവിടെ സ്റ്റേഡിയം, വാച്ച് ടവര്‍, സെല്‍ഫി പോയിന്റുകള്‍ എന്നിവയും നിര്‍മിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: