India

ജോര്‍ജ് കുര്യന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

Published by

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്‌ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി. നഡ്ഡ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ സി. കൃഷ്ണകുമാര്‍, അഡ്വ. പി. സുധീര്‍, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജോര്‍ജ് കുര്യന്റെ ഭാര്യ ഒ.ടി. അന്നമ്മ, മക്കളായ ആദര്‍ശ്, ആകാശ്, മരുമകള്‍ സ്‌നേഹ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മധ്യപ്രദേശില്‍ നിന്ന് എതിരില്ലാതെയാണ് ജോര്‍ജ് കുര്യന്‍ രാജ്യസഭയിലേക്കു ജയിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by