ദുബായ്: ഐസിസി പ്രസിദ്ധപ്പെടുത്തിയ പുതിയ റാങ്ക് പട്ടികയില്‍ പാകിസ്ഥാന് വമ്പന്‍ തിരിച്ചടി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്വന്തം നാട്ടില്‍ പൂര്‍ണ പരാജയമേറ്റുവാങ്ങിയ പശ്ചാത്തലത്തില്‍ പുറത്തുവന്ന റാങ്ക് പട്ടികയില്‍ ടീം എട്ടാം സ്ഥാനത്തേക്ക് ഇടിഞ്ഞു.
1965ന് ശേഷം പാകിസ്ഥാന് ക്രിക്കറ്റ് ഇത്രയും വലിയ റേറ്റിങ് പോയിന്റിലേക്ക് ഇടിയുന്നത് ഇതാദ്യമാണ്.
പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ നടന്ന രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശിനോട് ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനും തോറ്റുകൊണ്ടാണ് പാകിസ്ഥാന് നാണം കെട്ടത്.
ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെയാണ് ഇരുട്ടടിയായി ഐസിസി റാങ്ക് പട്ടികയും പുറത്തുവന്നത്.റാങ്കിങ്ങില്‍ രണ്ട് സ്ഥാനം ഇടിഞ്ഞ് എട്ടിലേക്കെത്തിയ പാകിസ്ഥാന്റെ റേറ്റിങ് പോയിന്റ് 76 ആണ്. ചരിത്ര പരമ്പര സ്വന്തമാക്കിയ ബംഗ്ലാദേശ് 66 റേറ്റിങ് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.
124 പോയിന്റുമായി ഓസ്ട്രേലിയ ആണ് ഒന്നാമത്. 120 റേറ്റിങ് പോയിന്റുള്ള ഭാരതം രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: