തിരുവനന്തപുരം: വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദിന് വീണ്ടും നിയമനം. കാപ്പ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായാണ് പുതിയ നിയമനം.
മുമ്പ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപല്ലേറ്റ് ട്രിബ്യൂണല്‍ ചെയര്‍മാനായിരുന്നു. ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി ഉത്തരവ് ശരിവെച്ചത് ജസ്റ്റിസ് പി ഉബൈദ് ആയിരുന്നു.2019 സെപ്തംബറിലാണ് ഹൈക്കോടതിയില്‍ നിന്ന് ജസ്റ്റിസ് ഉബൈദ് വിരമിച്ചത്.
പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് മുന്വര്ഷത്തെതിന് സമാനമായ ബോണസ് നല്‍കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: