തിരുവനന്തപുരം: കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കാനുള്ള ആഗ്രഹത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന അന്താരാഷ്‌ട്ര ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് .ഡിസംബര്‍ 17 മുതല്‍ 20 വരെ കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ടു ഘട്ടങ്ങളിലാണ് ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് നടക്കുക. ഡിസംബര്‍ 17 മുതല്‍ 19 വരെ തിരുവനന്തപുരത്ത് ‘ഉദ്യമ’ എന്ന പേരില്‍ സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഒന്നാം ഘട്ടം. ഡിസംബര്‍ 19, 20 തിയതികളില്‍ കൊച്ചിയിലാണ് രണ്ടാംഘട്ടം.
ദേശീയമായും അന്തര്‍ദേശീയമായും വൈജ്ഞാനികമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍, ജനപ്രതിനിധികള്‍, മന്ത്രിമാര്‍, രാഷ്‌ട്രീയസാമൂഹികസാംസ്‌കാരികമേഖലയിലെ പ്രമുഖര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗം ആര്‍ജ്ജിച്ച നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പ്രദര്‍ശനങ്ങള്‍ കോണ്‍ക്ലേവിന്റെ ഭാഗമായിരിക്കുമന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും നൂതനമായ ആശയങ്ങളും കണ്ടെത്തലുകളും അവതരിപ്പിക്കുന്ന പ്രദര്‍ശനങ്ങളാണ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ഒരുങ്ങുകയെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: