കരള്‍രോഗം നിശ്ശബ്ദ കൊലയാളിയെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ കരള്‍ രോഗത്തെ സൂക്ഷിക്കണമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മിക്ക കേസുകളിലും കരള്‍രോഗം തിരിച്ചറിയാന്‍ ആളുകള്‍ക്ക് പറ്റുന്നില്ലെന്നതാണ് വസ്തുത. ഏറെ വൈകി മാത്രമാണ് രോഗം തിരിച്ചറിയാന്‍ ആളുകള്‍ക്ക് സാധിക്കുന്നത്. പക്ഷേ അപ്പോഴേക്കും ഏറെ വൈകിയിരിക്കും. ഇന്ന് ഏറ്റവും കൂടുതൽ നമ്മൾ സ്നേഹിച്ചവരെ വിധി കവര്‍ന്നത് കരള്‍ രോഗം മൂലമാണ്. ഇതിനെ എങ്ങനെ കണ്ടുപിടിക്കാം, എന്താണ് പ്രതിവിധികൾ എന്ന് ഒന്ന് നോക്കാം. ശരീരത്തില്‍ നടക്കുന്ന അഞ്ഞൂറിലേറെ പ്രവര്‍ത്തനങ്ങളില്‍ കരള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു അവയവമാണ് കരള്‍. കരളിനെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ പ്രകടമാകുന്ന ലക്ഷണങ്ങളുണ്ട്.
അടിക്കടിയുണ്ടാകുന്ന ഓക്കാനവും ഛര്‍ദ്ദിയും കരള്‍രോഗ ലക്ഷണമാകാം. കരളിന്റെ പ്രവര്‍ത്തന തകരാര്‍ മൂലമോ കരളിനുണ്ടാകുന്ന കേടുപാട് മൂലമോ പിത്തരസത്തിന്റെ ഉത്‌പാദനം വര്‍ദ്ധിക്കുന്നത് മൂലമാണ് ഛര്‍ദ്ദിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നത്. അപൂര്‍വ്വം ചില അവസരങ്ങളില്‍ രക്തം ഛര്‍ദ്ദിക്കുകയും ചെയ്യാം. കരളിനെ ബാധിക്കുന്ന അസുഖങ്ങള്‍ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. കരള്‍രോഗം ഗുരുതരമാകുമ്പോള്‍ രോഗം തലച്ചോറിനെ ബാധിക്കും. തലച്ചോര്‍ പെട്ടെന്ന് പ്രതികരിക്കാതാകുമ്പോള്‍ രോഗി ആശയക്കുഴപ്പത്തിലാകും. ഇത് മാനസികാസ്വാസ്ഥ്യമായി പ്രകടമാകും. കരള്‍രോഗത്തിന്റെ ഏറ്റവും ഗുരുതരമായ ലക്ഷണമാണിത്.
കരള്‍രോഗം എങ്ങനെ തിരിച്ചറിയാന്‍ പറ്റും എന്നതാണ് സംശയം. ഒരു രക്തപരിശോധനയിലൂടെ മാത്രം ഒരിക്കലും രോഗം തിരിച്ചറിയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ സാധിച്ചാല്‍ രോഗം മാറ്റാന്‍ സാധിക്കും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഏറെ വൈകുമ്പോള്‍ മാത്രമാണ് ഇത് തിരിച്ചറിയാനാകുന്നത്. തളര്‍ച്ച, അനീമിയ, ജോണ്ടിസ്, കാലിലുണ്ടാകുന്ന മുഴ എന്നിവയാണ് രോഗം തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍. മദ്യപാനമാണ് കരള്‍രോഗത്തിന്റെ മൂലകാരണം. ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളും രോഗത്തിന് കാരണമാകുന്നതായി പറയപ്പെടുന്നു. അമിതവണ്ണം, ഡയബറ്റിസ്, തെറ്റായ ജീവിതരീതികള്‍ എന്നിവയും രോഗത്തിന് കാരണമാകുന്നുണ്ട്. രോഗം എങ്ങനെ നിയന്ത്രിക്കാം എന്നതിന് ചില എളുപ്പ വഴികള്‍ താഴെ പറയുന്നു.
മദ്യപാനമാണ് കരള്‍രോഗത്തിന് ഒരു പ്രധാന കാരണം. കരള്‍രോഗത്തിന്റെ മൂലകാരണങ്ങളില്‍ ഒന്നാണ് അമിതവണ്ണം. അമിതവണ്ണവും തൂക്കവും കുറയ്‌ക്കുക എന്നതാണ് കരള്‍രോഗം പ്രതിരോധിക്കാനുള്ള വഴികളില്‍ ഒന്ന്. ധാരാളം വെള്ളം കുടിക്കുക. വെള്ളം ധാരാളമായി കുടിക്കുന്നത് ഭക്ഷണങ്ങളിലൂടെ അകത്തുകടക്കുന്ന രാസവസ്തുക്കളെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. ചുരുങ്ങിയത് പത്തുഗ്ലാസ് വെള്ളം എങ്കിലും ഒരു ശരാശരി മനുഷ്യന്‍ ഒരുദിവസം കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അഞ്ച് ഇനം പഴം-പച്ചക്കറി ഇനങ്ങള്‍ ഒരുദിവസം കഴിക്കണം. കുടലിനെ ആരോഗ്യകരമാക്കി സൂക്ഷിക്കുന്ന ബാക്റ്റീരിയകൾ ഉണ്ടാകുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കണം. കുടലിന്റെ പ്രവര്‍ത്തനവും കൊഴുപ്പേറിയ കരളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് ഇതിനകം തന്നെ നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കുടലിന്റെ പ്രവര്‍ത്തനം നിയന്ത്രണ വിധേയമാക്കിയാല്‍ കരള്‍ രോഗവും നിയന്ത്രിക്കാം എന്നത് വസ്തുതയാണ്. കരളില്‍ ചെന്ന് ദഹനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രോബയോടിക്കുകളുടെ ഉപയോഗം വര്‍ധിപ്പിക്കുക. വൈറ്റമിന്‍ സിയും ബിയും അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കണം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്.
പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും രോഗങ്ങളെ തനിയെ സുഖപ്പെടുത്തുകയും ചെയ്യുന്നതാണ് വൈറ്റമിന്‍ സി ആഹാരങ്ങള്‍. കരളിന്റെ പ്രവര്‍ത്തനത്തെ വൈറ്റമിന്‍ ബിയും മെച്ചപ്പെടുത്തും.
പ്രോട്ടീനുകള്‍ കാര്യമായി ഉപയോഗപ്പെടുന്നത് ആരോഗ്യമുള്ള ലിവര്‍ കോശങ്ങളെ പുനഃസൃഷ്ടിക്കുന്നതിലാണ്. പ്രഭാതഭക്ഷണം കൊഴുപ്പ് ഇല്ലാത്തതാക്കുക എന്നത് ഒരു പ്രധാന മാര്‍ഗമാണ്. വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ഭക്ഷണം പ്രഭാതഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ഛര്‍ദ്ദി, മയക്കം, മാനസികാസ്വാസ്ഥ്യം, കണ്ണുകള്‍, ത്വക്ക്, നഖങ്ങള്‍ എന്നിവ മഞ്ഞ നിറമാകുന്നത്, അടിവയറിലെ നീര്, കോമ ഇതൊക്കെയാണ് കരള്‍ രോഗത്തിന്റെ അവസ്ഥകൾ. മദ്യപാനം, കൊഴുപ്പുകൂടിയ ഭക്ഷണങ്ങൾ, വ്യായാമം ഇല്ലായ്മ തുടങ്ങിയവ കരളിന്റെ പ്രവർത്തനത്തിനെ ബാധിക്കുന്ന കാരണങ്ങൾ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക