എറണാകുളം: ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ അലന്‍സിയറിനെതിരെ ചെങ്ങമനാട് പൊലീസ് കേസ് എടുത്തു. ആഭാസം സിനിമയുടെ ലൊക്കേഷനില്‍ അലന്‍സിയര്‍ മോശമായി പെരുമാറിയെന്നാണ് യുവനടി പരാതിപ്പെട്ടത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.2017ല്‍ ബെംഗളൂരുവില്‍ വെച്ച് നടന്‍ ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി.
മുന്‍പ് ഇതേ നടി അലന്‍സിയറിനെതിരെ പരാതി ഉന്നയിച്ചിരുന്നെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ല.അലന്‍സിയറിനെതിരെ നേരത്തേയും സമാനരീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക