കൊച്ചി: നടന് മോഹന്‍ലാലിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസിലെ പ്രതിയായ യൂട്യൂബര്‍ അജു അലക്സ് (ചെകുത്താന്) ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കേസില്‍ ജാമ്യം ലഭിച്ചിട്ടും പോലീസ് തന്നെ പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയത്. പോലീസ് ദ്രോഹിക്കുന്നുവെന്നും ഇത് തടയണമെന്നും പറയുന്ന ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി. അരുണ്‍ വിശദീകരണം തേടി.
പോലീസ് തന്നെ ലോക്കപ്പിലാക്കിയെന്നും ഇപ്പോഴും പീഡനം തുടരുകയാണെന്നും രോഗബാധിതനായ തന്നെ ബുദ്ധിമുട്ടിക്കുകയാണെന്നും ഹര്‍ജി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: