തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസ് നായകനായി അഭിനയിച്ച ചിത്രത്തിലെ നായികയ്‌ക്കും മലയാള സിനിമയില്‍ നിന്നും മോശം അനുഭവം. ‘വെളളിവെളിച്ചത്തില്‍’, എന്ന സിനിമയില്‍ ബ്രിട്ടാസിന്റെ ഭാര്യയുടെ റോളില്‍ അഭിനയിച്ച ഗീത പൊതുവാള്‍ ആണ് തനിക്ക് ദുരവസ്ഥയുണ്ടായ കാര്യം പരസ്യമായി പറഞ്ഞത്. ഷാരൂഖ് ഖാനൊപ്പം നെറോലാക് പെയിന്റിന്റെ പരസ്യത്തില്‍ ഉള്‍പ്പെടെ നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഗീത പൊതുവാള്‍ മുന്‍ സിഎജി ഓഫീസറാണ്. .കൈരളി ടിവിയില്‍ ‘ആംചി മുംബൈ’ എന്ന ടെലിവിഷന്‍ പരമ്പരയുടെ അവതാരകയായിരുന്നു.
‘നിര്‍മാതാവ് രമേശ് നമ്പ്യാര്‍ മദ്യപിച്ച് മുറിയില്‍ വന്നു കയറുകയായിരുന്നു. റൂമിലെ ബെഡില്‍ അയാള്‍ ഇരുന്നപ്പോള്‍ താന്‍ വാതിലിനരികില്‍ തന്നെ നിന്നു. അതിന് ശേഷം അയാള്‍ മുറിയില്‍ നിന്നും ഇറങ്ങിപ്പോകുയായിരുന്നു. അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മധു കൈതപ്രം ആര് രാത്രിയില്‍ വന്ന് വാതിലില്‍ മുട്ടിയാലും തുറക്കരുതെന്ന് പറഞ്ഞിരുന്നു’ ഗീത വെളിപ്പെടുത്തി. ഇത്തരം അനുഭവങ്ങള്‍ കാരണമാണ് താന്‍ സിനിമാ അഭിനയം മതിയാക്കിയതെന്നും ഗീത കൂട്ടിച്ചേര്‍ത്തു.
സിനിമ മേഖല ഉപേക്ഷിച്ച് ഗീത പൊതുവാള്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി. ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ‘ദൃശ്യ’ യുടെ സ്ഥാപകയാണ്. ഭിന്നശേഷിക്കാരുടെ കഴിവുകള്‍ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന എന്‍ജിഒയായ ദൃശ്യശക്തി ട്രസ്റ്റിന്റെ സ്ഥാപകട്രസ്റ്റി കൂടിയാണ് ഇവര്‍.
‘നിര്‍മാതാവ് രമേശ് നമ്പ്യാര്‍ മദ്യപിച്ച് മുറിയില്‍ വന്നു കയറുകയായിരുന്നു. റൂമിലെ ബെഡില്‍ അയാള്‍ ഇരുന്നപ്പോള്‍ താന്‍ വാതിലിനരികില്‍ തന്നെ നിന്നു. അതിന് ശേഷം അയാള്‍ മുറിയില്‍ നിന്നും ഇറങ്ങിപ്പോകുയായിരുന്നു. അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മധു കൈതപ്രം ആര് രാത്രിയില്‍ വന്ന് വാതിലില്‍ മുട്ടിയാലും തുറക്കരുതെന്ന് പറഞ്ഞിരുന്നു’ ഗീത വെളിപ്പെടുത്തി. ഇത്തരം അനുഭവങ്ങള്‍ കാരണമാണ് താന്‍ സിനിമാ അഭിനയം മതിയാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേ സിനിമയുടെ ലൊക്കേഷനില്‍ നിന്നും കൊച്ചി സ്വദേശിയായ മറ്റൊരു നടിക്കും സമാനമായ അനുഭവം നേരിട്ടു. അതും രമേശ് നമ്പ്യാരുടെ ഭാഗത്തുനിന്നാണ്. നിര്‍മാതാവിന്റെ പ്രവൃത്തിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച നടിയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. ഭയന്ന് വിറച്ചാണ് പെണ്‍കുട്ടി തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഗീത പൊതുവാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക