തിരുവനന്തപുരം: സ്വകാര്യ കമ്പനികളുടെ മരുന്നു വാങ്ങിക്കൂട്ടുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് പൂട്ടിട്ട് സര്‍ക്കാര്‍. സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി) ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ക്ക് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ (കെഎംഎസ്സിഎല്‍) പ്രത്യേക പരിഗണന നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗമാണ് ഈ തീരുമാനം എടുത്തത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ദര്‍ഘാസ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മറ്റു കമ്പനികള്‍ക്ക് വിതരണ ഉത്തരവ് നല്‍കുന്നതിന് മുമ്പ് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന് വിതരണോത്തരവ് നല്‍കണം. കെഎസ്ഡിപി ഉത്പാദിപ്പിക്കുന്ന മരുന്നുകളില്‍ 50 ശതമാനം അര്‍ഹമായ വില മുന്‍ഗണനയോടെ വാങ്ങണം. പൊതുമേഖലയിലുള്ള കെഎസ്ഡിപിയില്‍ നിന്ന് മരുന്നുകള്‍ വാങ്ങാതെ സ്വകാര്യകമ്പനികളില്‍ നിന്ന് കെഎംഎസ്സിഎല്‍ കൂടുതല്‍ മരുന്നു വാങ്ങുന്നതായി ആക്‌ഷേപമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക