ന്യൂഡല്‍ഹി: പാരീസ് പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ ജാവലിന്‍ എഫ് 64 ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയതിന് കായികതാരം സുമിത് ആന്റിലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
”സുമിത്തിന്റെ അസാധാരണ പ്രകടനം! പുരുഷന്മാരുടെ ജാവലിന്‍ എ64 ഇനത്തില്‍ സ്വര്‍ണം നേടിയതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍! ശ്രദ്ധേയമായ സ്ഥിരതയും മികവും അദ്ദേഹം പ്രകടിപ്പിച്ചു. വരാനിരിക്കുന്ന അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ക്ക് ആശംസകള്‍, സുമിത് ആന്റല്‍, #Cheer4Bharat” ‘ മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു.
പാരാലിംപിക്‌സിന്റെ അഞ്ചാം ദിനം ഇന്ത്യക്ക് അഭിമാന സ്വര്‍ണ്ണമാണ് സുമിത് അന്റില്‍ സമ്മാനിച്ചത്. എഫ്64 വിഭാഗം ജാവലിന്‍ ത്രോയില്‍ റെക്കോഡ് കുറിച്ചാണ് സുമിത് സ്വര്‍ണ്ണ നേട്ടത്തിലേക്കെത്തിയത്. 70.59 മീറ്ററാണ് അദ്ദേഹം ജാവലിന്‍ പായിച്ചത്. 26കാരനായ താരം തന്റെ തന്നെ പേരിലുണ്ടായിരുന്ന 68.55 മീറ്ററിന്റെ റെക്കോഡ് തകര്‍ത്താണ് സ്വര്‍ണ്ണം നിലനിര്‍ത്തിയത്. എന്നാല്‍ താരത്തിന്റെ ലോക റെക്കോഡ് പ്രകടനത്തിലേക്കെത്താനായില്ല. 73.29 ആണ് സുമിത്തിന്റെ ലോക റെക്കോഡ്.
ഷൂട്ടിങ്ങില്‍ ആവണി ലെഖാറക്ക് ശേഷം സ്വര്‍ണ്ണ മെഡല്‍ നിലനിര്‍ത്തുന്ന ഇന്ത്യന്‍ താരമാണ് സുമിത്. അഞ്ചാം ദിനം മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ യോഗേഷ് കതുനിയ സില്‍വര്‍ നേടി. താരവും ടോക്കിയോയിലെ വെള്ളി മെഡല്‍ നേട്ടം നിലനിര്‍ത്തുകയാണ് ചെയ്തത്.
പാരിസ് പാരാലിമ്പിക്സ് വനിതാ സിംഗിൾസ് ബാഡ്മിന്റൺ SH6 ഇനത്തിൽ വെങ്കല മെഡൽ നേടിയ നിത്യ ശ്രീ ശിവനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
നിത്യയുടെ ഈ നേട്ടം അസംഖ്യംപേരെ പ്രചോദിപ്പിക്കുന്നുവെന്നു മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“പാരാലിമ്പിക്സ് #Paralympics2024 വനിതാ സിംഗിൾസ് ബാഡ്മിന്റൺ SH6 ഇനത്തിൽ വെങ്കല മെഡൽ നേടിയ നിത്യ ശ്രീ ശിവന് അഭിനന്ദനങ്ങൾ! നിത്യയുടെ നേട്ടം അസംഖ്യംപേരെ പ്രചോദിപ്പിക്കുകയും ഈ കളിയോടുള്ള ഉത്സാഹവും അർപ്പണബോധവും ഉയർത്തിക്കാട്ടുകയും ചെയ്തു. @07nithyasre #Cheer4Bharat”.
പ്രതികരിക്കാൻ ഇവിടെ എഴുതുക