- വിവരങ്ങള്‍ https://pgscholarship.aicte-india.org ല്‍.
- അവസരം എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളില്‍ 2024-25 വര്‍ഷം ഗേറ്റ്/സീഡ് യോഗ്യതയുടെ അടിസ്ഥാനത്തില്‍
- എംഇ /എംടെക്/എംഡസ് പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷാ സമര്‍പ്പണം തുടങ്ങി
- അവസാന തീയതി നവംബര്‍ 30.
അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകൃത സ്ഥാപനങ്ങളില്‍ 2024-25 വര്‍ഷം ഗേറ്റ്/സീഡ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ടൈം എംഇ/എംടെക്/എംഡെസ് കോഴ്സുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് എഐസിടിഇ പിജി സ്കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷിക്കാം. https://pgscholarship./aicte-india.org ല്‍ ഇതിനുള്ള സൗകര്യം ലഭിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിലുണ്ട്. പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന ‘യുണിക് ഐഡി’ ഉപയോഗിച്ച വെബ്പോര്‍ട്ടല്‍ ലോഗിന്‍ ചെയ്ത് രജിസ്ട്രേഷന് നടത്തി ഇനി പറയുന്ന രേഖകള്‍ സ്കാന്‍ ചെയ്ത അപ്ലോഡ് ചെയ്യണം.
പ്രാബല്യത്തിലുള്ള ഗേറ്റ്/സീഡ് സ്കോര്‍ കാര്‍ഡ്, സേവിങ്സ് ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്, എസ്സി/എസ്ടി/ഇഡബ്ല്യുഎസ്/ഒബിസി-നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ മുതലായവയാണ് സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടണ്ടത്. വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങളടങ്ങിയ രജിസ്ട്രേഷന് നവംബര്‍ 30 നകം പൂര്‍ത്തീകരിച്ചിരിക്കണം. സ്ഥാപന മേധാവി ആവശ്യമായ പരിശോധനകള്‍ നടത്തി ഡിസംബര്‍ 15 നകം വിവരങ്ങള്‍ എഐസിടിഇയ്ക്ക് കൈമാറും.
രജിസ്ട്രേഷനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ www.aicteindia.org/schemes/students development schemes/PG.scholarship.Scheme ലിങ്കില്‍ ലഭ്യമാകും.
അര്‍ഹതയുള്ളവര്‍ക്ക് എഐസിടിഇ പ്രതിമാസം 12400 രൂപ വീതം രണ്ട് വര്‍ഷത്തേക്ക് സ്കോളര്‍ഷിപ്പ് അനുവദിക്കും. തുക ബാങ്ക് അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യും.
വിദേശ വിദ്യാര്‍ത്ഥികള്‍, സ്പോണ്‍സേര്‍ഡ് വിഭാഗത്തില്‍ പ്രവേശനം ലഭിച്ചവര്‍, മാനേജ്മെന്റ് അഡ്മിഷന് നേടിയവര്‍ എന്നീ വിഭാഗങ്ങളില്പ്പെടുന്നവര്ക്ക്് സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടാവില്ല. ഒരിക്കല്‍ സ്കോളര്‍ഷിപ്പോടെ പിജി പഠനം പൂര്‍ത്തിയാക്കി വീണ്ടും മറ്റൊരു പിജി പ്രവേശനം നേടുന്നവരെ സ്കോളര്‍ഷിപ്പിന് പരിഗണിക്കില്ല. സ്കോളര്‍ഷിപ്പ് സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്പോര്‍ട്ടലിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: