തിരുവനന്തപുരം: പാപ്പനംകോട് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം. രണ്ട് സ്ത്രീകൾ വെന്ത് മരിച്ചു. മരിച്ചവരിൽ ഒരാൾ ഇവിടത്തെ ജീവനക്കാരിയായ വൈഷ്ണയാണ്. ഇവരിവിടെ കഴിഞ്ഞ ഏഴ് വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഈ ഓഫീസിലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത് ഈ ജീവനക്കാരിയാണ്.
മരിച്ച രണ്ടാമത്തെയാൾ പുരുഷനാണ്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരുവരുടെയും ശരീരം കത്തിരിഞ്ഞ നിലയിലായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറയുന്നു. ഇരുവർക്കും 90 ശതമാനത്തിലുമേറെ പൊള്ളലേറ്റുവെന്നാണ് റിപ്പോർട്ടുകൾ.
നഗരഹൃദയഭാഗത്താണ് തീപിടിത്തം ഉണ്ടായത്. ഇരു നില കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ പ്രവർത്തിച്ചിരുന്ന കമ്പനിയുടെ ഓഫീസ് പൂർണമായും കത്തിനശിച്ചു. അതേസമയം താഴത്തെ നിലയിലുള്ള സ്ഥാപനങ്ങൾക്ക് ഒരു കേടുപാടും സംഭവിച്ചിട്ടില്ല.
അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഓഫീസിലെ എസി പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് റീജിയണൽ ഫയർ ഓഫീസർ അബ്ദുൽ റഷീദ്.കെ. വിശദമായ ഫോറൻസിക് പരിശോധന നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വലിയ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും തൊട്ടടുത്തുള്ള വ്യാപരികൾ പറഞ്ഞു. മന്ത്രി വി ശിവൻകുട്ടി അപകട സ്ഥലത്തെത്തി. കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: