തൃശൂര്‍: ഇത്തവണ ഓണത്തിന് സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി വില ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് വാഴ കര്‍ഷകര്‍. ഓണക്കാലം എത്തിയോടെ വിളവെടുപ്പ് ഉത്സവമാണ്. കാലവര്‍ഷക്കെടുതിയും അതിജീവിച്ച് ഏറെ പ്രതീക്ഷയുടെ കാത്തിരിക്കുന്നത് ഏത്തവാഴ കര്‍ഷകര്‍ ആണ്.
നാടന്‍ ഏത്തക്കുലയ്ക്ക് മെച്ചപ്പെട്ട വില ഇപ്പോള്‍ ഉണ്ട് .കിലോഗ്രാമിന് 80 രൂപയാണ് വില്പന വില. ഇത് തുടര്‍ന്നാല്‍ ഓണം ആകുമ്പോഴേക്കും 100 രൂപ എത്തുമെന്നും കര്‍ഷകര്‍ക്ക് നേട്ടമാകുമെന്നും കരുതുന്നു. നാടന്‍ ഏത്തക്കുലയുടെ വില്പനക്കായി സ്വന്തം വിപണി ഒരുക്കാനും കര്‍ഷകര്‍ ശ്രമിക്കുന്നുണ്ട്.
ഈയാഴ്ച തന്നെ വിപണി സജീവമാകും. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ചുകൂടുതല് ലാഭം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വാഴ കര്‍ഷകര്‍. എന്നാല്‍ പുറത്ത് നിന്നു ഏത്തക്കായ് കൂടുതലായി എത്തിതുടങ്ങിയതോടെ വില ഇടിയുമേയെന്ന ആശങ്കയുമുണ്ട്. ഓണക്കാലമാകുമ്പോള്‍ നാടന്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ന്യായ വില നഷ്ടമാക്കാന്‍ ഇടനിലക്കാരും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: