പോർബന്തർ : രക്ഷാപ്രവർത്തനത്തിനിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ (ഐസിജി) ഗുജറാത്തിലെ പോർബന്തർ തീരത്ത് അറബിക്കടലിൽ തകർന്നതിനെ തുടർന്ന് മൂന്ന് ജീവനക്കാരെ കാണാതായതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ഐസിജി പ്രസ്താവനയിൽ പറഞ്ഞു.
ഐസിജിയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ (എഎൽഎച്ച്) ഉണ്ടായിരുന്ന നാല് ജീവനക്കാരിൽ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സെപ്തംബർ 2 ന് ഗുജറാത്തിലെ പോർബന്തറിലുള്ള മോട്ടോർ ടാങ്കറായ ഹരി ലീലയിൽ പരിക്കേറ്റ ഒരു ക്രൂ അംഗത്തെ പുറത്തെടുക്കാനാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് എഎൽഎച്ച് ഹെലികോപ്റ്റർ പുറപ്പെട്ടത്.
തുടർന്ന് ഹെലികോപ്റ്റർ അടിയന്തരമായി ലാൻഡിംഗ് നടത്തുകയും കടലിലേക്ക് വീഴുകയുമായിരുന്നു. തുടർന്ന് ഒരു ക്രൂ അംഗത്തെ വീണ്ടെടുക്കയും ശേഷിക്കുന്ന മൂന്ന് ക്രൂ അംഗങ്ങൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
രക്ഷാപ്രവർത്തനങ്ങൾക്കായി കോസ്റ്റ് ഗാർഡിന്റെ 4 കപ്പലുകളും വിമാനങ്ങളും 2 വിന്യസിച്ചിട്ടുണ്ടെന്ന് ഐസിജി പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: