തിരുവനന്തപുരം: മലപ്പുറത്ത് എസ് പി ആയിരുന്നപ്പോള്‍ പൊലീസ് ക്വാര്‍ട്ടേഴ്സിലെ മരം മുറിച്ച് കടത്തിയ സംഭവം ഒതുക്കാന്‍ പി.വി അന്‍വര്‍ എംഎല്‍എയെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കി.സുജിത് ദാസിനെ സസ്പന്‍ഡ് ചെയ്യണമെന്നായിരുന്നു ഡി ജി പി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
പത്തനംതിട്ട എസ്പിയായിരുന്ന ഇദ്ദേഹത്തോട് പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പത്തനംതിട്ട എസ്പി സ്ഥാനത്ത് വിനോദ് കുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി..
പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപി എം.ആര് അജിത് കുമാറിനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയെയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. അതിനിടെ പത്തനംതിട്ട എസ്പിക്കെതിരെ ശക്തമായ നടപടി ഉണ്ടായാല്‍ അത് മറ്റ് രണ്ട് പേര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കാന്‍ സമ്മര്ദ്ദമുണ്ടാക്കുമെന്നതിനാലാണ് എസ്പിക്കെതിരായ നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയത്.
മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പിവി അന്‍വറിനെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കവെ സുജിത് ദാസ് എംആര്‍ അജിത്ത് കുമാറും പി ശശിയും കാട്ടി കൂട്ടുന്ന കൊളളരുതായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഇതിന്റെ ശബ്ദരേഖയും പുറത്തുവന്നു.
അതിനിടെ സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്നപ്പോള് ക്യാമ്പ് ഓഫീസില്‍ നിന്നും മരംമുറിച്ച് കടത്തിയ സംഭവത്തില്‍ തൃശൂര്‍ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: