തിരുവനന്തപുരം: സിനിമയിലെ ലൈംഗികാതിക്രമ പരാതികളില്‍ സി പി എം എം എല്‍ എ
മുകേഷ് ഉള്‍പ്പെടെ നടന്മാരുടെ അറസ്റ്റ് ഉടനുണ്ടാവില്ല. എഐജി പൂങ്കുഴലിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.കോടതി നടപടികള്‍ കണക്കിലെടുത്തായിരിക്കും ചോദ്യം ചെയ്യലടക്കമുണ്ടാവുക. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായതിനാല്‍ കൂടുതല്‍ അന്വേഷണം വേണ്ടതുണ്ടെന്നും എഐജി പറഞ്ഞു.
കേസില്‍ മുകേഷ്, കോണ്‍ഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖര്‍, മണിയന്‍പിള്ള രാജു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. നടന് സിദ്ദിഖും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: