തിരുവനന്തപുരം: ഭരണകക്ഷി എം എല്‍ എ ആയ പി വി അന്‍വറിന്റെ ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് അന്വേഷണം പ്രഖ്യാപിച്ചിട്ടും ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ അനിശ്ചിതത്വം.മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാത്രി വൈകിയും തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്.
അജിത് കുമാറിനെ മാറ്റി നിര്‍ത്താതെ സ്വതന്ത്ര അന്വേഷണം നടക്കില്ലെന്ന നിലപാടാണ് ഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബിനുളളത്. അന്തിമ തീരുമാനമെടുക്കുന്നതില്‍ തര്‍ക്കം തുടരുകയാണ്.
അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ മാറ്റുന്നതിലും എതിര്‍പ്പുണ്ട്.ആരോപണ വിധേയനായ പത്തനംതിട്ട എസ്പിയായിരുന്ന സുജിത് ദാസിനെതിരായ അച്ചടക്ക നടപടി ഇതുവരെ ഇറങ്ങിയിട്ടില്ല.
അജിത് കുമാറിനെ മാറ്റിയാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെയും മാറ്റണമെന്ന ആവശ്യമായിരിക്കും അടുത്തതായി ഉയരുക. ഇത് ഒഴിവാക്കാനാണ് എഡിജിപി അജിത് കുമാറിനെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: