ന്യൂഡല്‍ഹി: അടിയന്തരവസ്ഥ പശ്ചാത്തലമായി ഒരുക്കിയ ‘എമര്‍ജന്‍സി’ സിനിമയുടെ കട്ട് ചെയ്യാത്ത പതിപ്പിന് അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കങ്കണ റണാവത് . “തന്റെ സിനിമയ്‌ക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അവസ്ഥയാണെന്നും കങ്കണ പറയുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ്. കാര്യങ്ങളുടെ പോക്കില്‍ താന്‍ തീര്‍ത്തും നിരാശയിലാണെന്നും” കങ്കണ കൂട്ടിച്ചേർത്തു. ചിത്രത്തിൽ ഇന്ദിര ഗാന്ധിയുടെ വേഷത്തിലാണ് കങ്കണ പ്രത്യക്ഷപ്പെടുക.നമ്മള്‍ എത്രമാത്രം ഭയക്കും? ഈ സിനിമ ചെയ്തത് വളരെ അഭിമാനത്തോടെയാണെന്നും താരം പറയുന്നു.
ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ആദ്യം ലഭിച്ചെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരിന്നു. “അവര്‍ എന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞു”. സിനിമയുടെ അണ്‍കട്ട് പതിപ്പ് പുറത്തിറക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും ബിജെപി എംപി കൂടിയായ കങ്കണ പറഞ്ഞു.മറ്റ് ചില സമ്മര്‍ദ്ദങ്ങള്‍ കാരണം സിനിമയുടെ ഓരോ ഭാഗങ്ങള്‍ കട്ട് ചെയ്യുകയാണ്. താൻ സിനിമയുടെ പവിത്രതയ്‌ക്കുവേണ്ടിയാണ് പോരാടുന്നതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: