ആലപ്പുഴ: ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാനില്ലെന്ന പരാതിയില്‍ വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന് അമ്മ പോലീസിന് മൊഴി നല്‍കി. കാമുകനാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയും കാമുകനും പൊലീസ് കസ്റ്റഡിയിലാണ്.
രണ്ട് കുട്ടികളുടെ അമ്മയായ യുവതി മൂന്നാമത്തെ കുഞ്ഞിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പ്രസവിച്ചത്. പ്രസവ ശേഷം 31ന് യുവതി ആശുപത്രി വിട്ടെങ്കിലും ഇവര്‍ക്കൊപ്പം കുഞ്ഞുണ്ടായിരുന്നില്ല.
തുടര്‍ന്ന് പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ ഇവര്‍ കുഞ്ഞിനെ കാണിക്കാന്‍ തയ്യാറായില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കര്‍മാരാണ് ജനപ്രതിനിധികളെയും, ചേര്‍ത്തല പൊലിസിനെയും വിവരം അറിയിച്ചത്.
സംഭവത്തിൽ ദുരൂഹത തോന്നിയ പോലീസ് അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. ആദ്യം മക്കളില്ലാത്ത തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കുഞ്ഞിനെ വളർത്താൻ കൊടുത്തുവെന്നായിരുന്നു യുവതി പോലീസിനോട് പറഞ്ഞത്. അതിനു പിന്നാലെയാണ് ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് യുവതി സമ്മതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: