തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതീകാത്മകമായി ആനകളെ നടയിരുത്തിയതിലൂടെ ദേവസ്വത്തിന് ലഭിച്ചത് 5.75 കോടി രൂപ. 2003 മുതലുള്ള കണക്കിലാണ് ഇത്രയും തുക ലഭിച്ചിരിക്കുന്നത്. പ്രതീകാത്മകമായി ആനയെ നടയിരുത്തുന്നതിന് 10 ലക്ഷം രൂപയാണ് ഫീസ്.
എന്നാല്‍ എന്ന് മുതലാണ് ആനകളെ പ്രതീകാത്മകമായി നടയിരുത്തുന്നത് തുടങ്ങിയതെന്നോ മുമ്പ് എത്രയായിരുന്നു ഫീസ് എന്നത് സംബന്ധിച്ചോ ദേവസ്വത്തിന് വ്യക്തതയില്ല. വ്യക്തമായ ഉടമസ്ഥാവകാശം ഉണ്ടെങ്കില്‍ ഗുരുവായൂരില്‍ ഇപ്പോഴും ആനയെ നടയിരുത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: