തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ വിദര്‍ഭക്കും തെലുങ്കാനക്കും മുകളിലായി നിലവില്‍ തീവ്ര ന്യുന മര്‍ദ്ദം സ്ഥിതി ചെയ്യുകയാണ്. ഈ ന്യൂന മര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കൂടിയ ന്യൂന മര്‍ദ്ദമായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇത് കാരണം അടുത്ത ഏഴ് ദിവസത്തേക്ക് മഴയുണ്ടാകും.
സെപ്റ്റംബര്‍ രണ്ടാം തീയ്യതി മുതല്‍ നാലാം തീയ്യതി വരെയുള്ള സമയത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. ഇതിന് പുറമെ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയതോ ഇടത്തരം തീവ്രതയുള്ളതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണിത്. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും മഞ്ഞ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നേരത്തെ വടക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപം കൊണ്ട അസ്ന ചുഴലിക്കാറ്റ് തീവ്ര ന്യുന മര്‍ദ്ദമായി ശക്തി കുറഞ്ഞതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് -തെക്ക് പടിഞ്ഞാര്‍ ദിശയില്‍ നിലവില്‍ സഞ്ചരിക്കുന്ന തീവ്ര ന്യുന മര്‍ദ്ദം ശക്തി കൂടിയ ന്യുന മര്‍ദ്ദമായി വീണ്ടും ശക്തി കുറയാനുള്ള സാധ്യതയും കാണുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: