കോട്ടയം: രണ്ടുമാസത്തിനിടെ കോട്ടയം ജില്ലയില്‍ 10500 പേര് പുതുതായി ബിഎസ്എന്‍എല്‍ കണക്ഷന് എടുത്തുവെന്നും 3000 പേര് മറ്റ് സ്വകാര്യ ഓപ്പറേറ്റര്‍മാരില്‍ നിന്ന് ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്തുവന്നും മാര്‍ക്കറ്റിംഗ് വിഭാഗം അറിയിച്ചു. മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്തവരുടെ എണ്ണത്തില്‍ 200% ആണ് വര്‍ദ്ധന. പുതിയ ഫോര്‍ ജി ടവറുകള്‍ സജ്ജമായതും സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതുമാണ് ബിഎസ്എന്‍എല്ലിനെ ജനപ്രിയമാക്കിയത്.ബിഎസ്എന്‍എല്‍ മറ്റ് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് ഒപ്പം നിരക്ക് വര്‍ദ്ധന വരുത്തിയിരുന്നില്ല.കോട്ടയം ജില്ലയില്‍ 7.35 ലക്ഷമാണ് ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം. 521 മൊബൈല്‍ ടവറുകളില്‍ 119 ടവറുകള്‍ ഫോര്‍ജി സൗകര്യം ലഭ്യമാണ്. പുതിയ 344 ടവറുകളില്‍ കഴിഞ്ഞ മാസം ഫോര്‍ജി നല്കി തുടങ്ങി.ദിവസവും വണ്‍ ജിബി ഡേയുള്ള 28 ദിവസ പ്ലാനിന് 108 രൂപയാണ് ബിഎസ്എന്‍എല്‍ ഇടാക്കുന്നത്. നിലവിലുള്ള സിമ്മുകള്‍ ഫോര്‍ജിയായി മാറ്റുന്നതിന് കസ്റ്റമര്‍ കെയര്‍ സെന്ററുകളിലും ഷോപ്പുകളിലും അവസരം ഒരുക്കിയിട്ടുണ്ട്. ത്രിജി യോ ഫോര്‍ജിയോ എന്നറിയാന്‍ 9497979797 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ മതിയാകുമെന്ന് മാര്‍ക്കറ്റിംഗ് വിഭാഗം പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: