ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കനത്ത മഴയെ തുടര്‍ന്ന് ചില ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി. മറ്റ് ചിലത് വഴി തിരിച്ചുവിട്ടു. സെക്കന്ദരാബാദില്‍നിന്ന് ഇന്നലെ പുറപ്പെടേണ്ടിയിരുന്ന 17230 സെക്കന്ദരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് റദ്ദാക്കി. ഈ മാസം മൂന്നിന് തിരുവനന്തപുരത്തുനിന്ന് സെക്കന്ദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന 17229 തിരുവനന്തപുരം സെന്‍ട്രല്‍-സെക്കന്ദരാബാദ് ശബരി എക്സ്പ്രസ് സര്‍വീസും റദ്ദാക്കി.
വഴി തിരിച്ചുവിട്ട ട്രെയിന്‍ സര്‍വീസുകള്‍:
കഴിഞ്ഞ ശനിയാഴ്ച ദല്‍ഹിയില്‍നിന്ന് പുറപ്പെട്ട 12626 ന്യൂദല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്, നാഗ്പുരിനും വിജയവാഡയ്ക്കും ഇടയിലുള്ള സ്റ്റോപ്പുകള്‍ ഒഴിവാക്കി നാഗ്പുര്‍-വിസിയനഗരം-ദുവ്വഡ എന്നിവിടങ്ങളിലൂടെ വഴിതിരിച്ചുവിടും.ശനിയാഴ്ച കോര്‍ബയില്‍നിന്ന് പുറപ്പെട്ട നമ്പര്‍ 22647 കോര്‍ബ-കൊച്ചുവേളി എക്സ്പ്രസ് വാറങ്കല്‍, ഖമ്മം, വിജയവാഡ, തെനാലി, ചിരാല, ഗുഡൂര്‍, ഡോ. എം.ജി.ആര്. ചെന്നൈ സെന്‍ട്രല്‍ തുടങ്ങിയിടങ്ങള്‍ ഒഴിവാക്കി കാസിപെട്-റെനിഗുണ്ട വഴി സര്‍വീസ് നടത്തും.
ശനിയാഴ്ച എറണാകുളത്തുനിന്ന് പുറപ്പെട്ട നമ്പര്‍ 22669 എറണാകുളം ജങ്ഷന്-പട്ന ജങ്ഷന് സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ പേരമ്പുറിനും വാറങ്കലിനും ഇടയിലുള്ള സ്റ്റോപ്പുകള്‍ ഒഴിവാക്കി ദുവ്വഡ, വിസിയനഗരം, നാഗ്പുര്‍ വഴി സര്‍വീസ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: