തിരുവനന്തപുരം: പി വി അന്‍വറിന്റെ ആരോപണങ്ങള്‍ വിവാദമായിരിക്കെ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഷേയ്ഖ് ദര്‍വേശ് സാഹിബിനോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി.
അന്‍വറിന്റെ ആരോപണങ്ങള്‍ പൊലീസിന് കളങ്കമായെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ മുഖം സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയത്.
റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് നീക്കം. ഡിജിപിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. എ ഡി ജി പി എം ആര്.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉയര്‍ത്തിയത്. പത്തനംതിട്ട എസ് പി സുജിത്ത് ദാസിനെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്.
മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണുകള്‍ വരെ ചോര്‍ത്തുന്നുണ്ട്. എഡിജിപിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും ചേര്‍ന്നു സ്വര്‍ണക്കടത്ത് നടത്തുന്നുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക: