മുംബൈ: മോദി സര്‍ക്കാരില്‍ രാജ്യം കൂടുതല്‍ സുരക്ഷിതമായി തോന്നുന്നുവെന്നും ഇന്ത്യയില്‍ തീവ്രവാദം കുറഞ്ഞുവെന്നും തമിഴ്നാട്ടില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സര്‍ മദന്‍ ഗൗരി. ബീര്‍ബൈസപ്സ് യൂട്യൂബ് ചാനലില്‍ നടത്തിയ പോഡ് കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മദന്‍ ഗൗരി.
“മോദി ഇന്ത്യയില്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് ഇന്ത്യയില്‍ ധാരാളം ബോംബ് സ്ഫോടനങ്ങള്‍ നടന്നിരുന്നു. പ്രത്യേകിച്ചും മുംബൈ പോലുള്ള നഗരങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ ധാരാളമായി നടന്നിരുന്നു. അത് കുറഞ്ഞു.” – മദന്‍ ഗൗരി പറയുന്നു.
“തീവ്രവാദത്തിനെതിരായ ശക്തമായ നിലപാടാണ് മോദി സര്‍ക്കാര്‍ എടുക്കുന്നത്. പ്രത്യേകിച്ചും മുംബൈ പോലുള്ള നഗരത്തില്‍. അവിടെ ബോംബ് സ്ഫോടനങ്ങള്‍ ഇല്ലാതായി. ഇക്കാര്യത്തില്‍ എന്‍ഡിഎയെയും ബിജെപി സര്‍ക്കാരിനെയും അഭിനന്ദിച്ചേ മതിയാവൂ. ഇങ്ങിനെ അഭിനന്ദിക്കുന്നതില്‍ വീണ്ടുവിചാരത്തിന്റെ ആവശ്യമേയില്ല. കാരണം ഇന്ത്യയില്‍ തീവ്രവാദം നല്ലതുപോലെ കുറഞ്ഞു”- മദന്‍ ഗൗരി പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണം അഴിമതിയുടേതായിരുന്നു
2014ലെ തെരഞ്ഞെടുപ്പില്‍ മോദി വന്നത് വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു. പക്ഷെ തമിഴ്നാട്ടില്‍ ജയലളിതയായിരുന്നു അന്ന് വിജയിച്ചത്. പക്ഷെ രാജ്യമാകെ മോദി തരംഗം ആഞ്ഞടിച്ചു. പക്ഷെ അപ്പോഴും തമിഴ്നാട്ടില്‍ അതുണ്ടായില്ല. അന്ന് ജയലളിത തെരഞ്ഞെടുപ്പ് തൂത്തുവാരി. അന്നത്തെ മുദ്രാവാക്യം തന്നെ ‘മോഡിയോ ലേഡിയോ’ എന്നായിരുന്നു. അന്ന് ജയലളിത ആകെയുള്ള 39 സീറ്റുകളില്‍ 37ലും വിജയിച്ചു. – മദന്‍ ഗൗരി തമിഴ്നാട്ടിലെ 2014ലെ ലോക് സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിവരിച്ചു.
മോദി മന്‍മോഹന്‍സിങ്ങിനേക്കാള്‍ മെച്ചപ്പെട്ട ഭരണം കാഴ്ചവെച്ചു
മന്മോഹന് സിങ്ങ് സര്‍ക്കാരിനേക്കാള്‍ മെച്ചപ്പെട്ട ഭരണമായിരുന്ന മോദിയുടേത്, ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചു. ആ മാറ്റം ഉണ്ടായി. ഗുജറാത്തിലെ അതേ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു മോദി തെരഞ്ഞെടുപ്പിനെ നേരിട്ടത്. വികസനം, അഴിമതി രഹിതഭരണം എന്നിങ്ങനെയുള്ള ടാഗ് ലൈന്‍ ഉപയോഗിച്ചാണ് മോദി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. അധികാരത്തില്‍ വന്നു. പക്ഷെ അതിന് മുന്‍പുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അഴിമതിയുള്ള സര്‍ക്കാരായിരുന്നു. -മദന്‍ ഗൗരി പറയുന്നു.
തമിഴ്നാട്ടില്‍ ജനപ്രീതിയുള്ള കേന്ദ്രമന്ത്രിമാര്‍
കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള മന്ത്രിമാരില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് നല്ല ജനപ്രീതി തമിഴ്നാട്ടിലുണ്ട്. കാരണം അവര്‍ തമിഴ് വേരുകളുമുള്ള വ്യക്തി കൂടിയാണ്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനും തമിഴ്നാട്ടില്‍ നല്ല ജനപ്രീതിയുണ്ട്. ഗതാഗതമന്ത്രി നിതിന്‍ ഗാഡ്കരിയ്ക്കും നല്ല ജനപിന്തുണ തമിഴ്നാട്ടിലുണ്ട്. -മദന്‍ ഗൗരി പറയുന്നു.
തമിഴ്നാട്ടില്‍ ഏറെ സ്വാധീനമുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറാണ് മദന്‍ ഗൗരി.എക്സില്‍ ഇദ്ദേഹത്തിന് 5.3 ലക്ഷം ഫോളോവേഴ്സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 26 ലക്ഷം ഫോളോവേഴ്സുണ്ട്. ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ നിന്നുതന്നെ 3 മുതല്‍ 4 കോടി വരെ ആസ്തി ഉണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: