കാഠ്മണ്ഡു : നേപ്പാളിൽ സനാതനധർമ്മം സ്വീകരിച്ച് 2000 ത്തോളം പേർ. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിൽ പൂജനടത്തി , വേദമന്ത്രങ്ങൾ ഉരുവിട്ടാണ് ക്രിസ്തുമതത്തിൽ നിന്ന് അവർ ഹിന്ദുമതത്തിലേയ്‌ക്ക് എത്തിയത്.
വിശ്വഹിന്ദു പരിഷത്ത് നേപ്പാളിന്റെ മുതിർന്ന നേതാക്കളും നിരവധി സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു . പ്രലോഭനങ്ങൾ മൂലമാണ് തങ്ങൾ മുൻപ് സ്വന്തം മതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചതെന്നും, ഇപ്പോൾ സ്വമേധയാ സനാതന ധർമ്മത്തിലേക്ക് തിരിച്ചുവന്നതായും ഹിന്ദുമതം സ്വീകരിച്ച ഭീം പരാജുലി പറഞ്ഞു.
സൺസാരി, മൊറാങ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് 2000 ത്തോളം പേരും. ഹനുമാൻ ചാലിസ ബുക്കും , കാവിക്കൊടിയും നൽകിയാണ് ഇവരെ യാത്രയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: