ന്യൂദല്‍ഹി: ഡോ. മംഗളം സ്വാമിനാഥന് ഫൗണ്ടേഷന് 2024ലെ ദേശീയ പുരസ്കാരങ്ങള്‍ക്ക് എന്റ്രികള്‍ ക്ഷണിക്കുന്നു. പത്രപ്രര്‍ത്തനം , മെഡിക്കല്‍ മല്പ്രാക്ടീസുകള്, സയന്‍സ് റിപ്പോര്‍ട്ടിംഗ്, കലാസാംസ്കാരിക ശ്രേഷ്ഠത, സാമൂഹ്യ സേവനം (ശ്രീ ദത്തോപ്പന്ത് തെംഗാഡി സേവാ സമ്മാന്‍) എന്നിങ്ങനെ വിവിധ മേഖലകളില്‍ 7 ശ്രദ്ധേയ ദേശീയ പുരസ്കാരങ്ങളാണ്് നല്കി വരുന്നത്.
ഇത്തവണ പുതിയതായി പ്രവാസി ഭാരതീയരെ ആദരിക്കുന്നതിനായി പുരസ്ക്കാരം നല്‍കുമെന്ന് മാനേജിംഗ് ട്രസ്റ്റി ഡോ. ആര്. ബാലശങ്കര്‍ അറിയിച്ചു.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് സേവനമനുഷ്ഠിച്ച മികച്ച പ്രവാസി ഭാരതീയരെ ആദരിക്കുന്നതിനുള്ള രണ്ട് പുരസ്കാരങ്ങളാണ് പുതുതായി നല്‍കുക. ഒരു ലക്ഷം രൂപ കാഷ് അവാര്‍ഡും, സ്മാരകവും, പ്രശസ്തിപത്രവും ഈ വിഭാഗത്തിനും ഉണ്ടായിരിക്കും. ലോകത്തിന്റെ ഏത് ഭാഗത്തും ജീവിക്കുന്ന പ്രവാസികള്‍ക്കും ഈ അവാര്‍ഡിനായി നോമിനേഷന് നല്‍കാം അല്ലെങ്കില്‍ നേരിട്ടുള്ള അപേക്ഷ സമര്‍പ്പിക്കാം.
എന്‍ട്രികള്‍ 2024 സെപ്റ്റംബര്‍ 30ന് മുമ്പായി നമ്മുടെ ഓഫിസില്‍ എത്തണം. ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ 2024 ഒക്ടോബര്‍ അവസാനവാരം പ്രഖ്യാപിക്കും. 2024 നവംബര്‍ 29ന് ന്യൂഡല്‍ഹിയില്‍ വെച്ച് നടത്തുന്ന വിപുലമായ ചടങ്ങില്‍ തെരഞ്ഞെടുത്ത വ്യക്തികള്‍ക്ക്/സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും.
വിലാസം: Address : 17/202, East End Apartment, Mayur Vihar Phase – 1, New Delhi- 110096
Email ID drmsfoundation@gmail.com
എന്‍ട്രികള്‍ അയക്കുന്നതിനുള്ള വിശദാംശങ്ങള്‍ക്കും ചട്ടങ്ങളും അറിയാന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: