ന്യൂഡൽഹി : പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ അന്താരാഷ്‌ട്ര വിമാനസര്‍വീസ് നവംബര്‍ 16 ന് ആരംഭിക്കും.ക്വാലാലംപൂരിലേക്കാണ് സര്‍വീസ്.എയര്‍ ഏഷ്യയുടെ വിമാനമാണ് നവംബര്‍ 16ന് പറന്നുയരുക
ഏപ്രിലിലാണ് വിമാനത്താവളത്തില്‍ രാത്രികാല പ്രവര്‍ത്തനം ആരംഭിച്ചത്. വിഎസ്‌ഐ എയര്‍പോര്‍ട്ടില്‍ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം (ഐഎല്‍എസ്) ഉപയോഗിച്ച് ആദ്യമായി ഇറങ്ങിയ ഒരു സ്വകാര്യ എയര്‍ലൈന്‍ ഏപ്രിലില്‍ വിമാനത്താളത്തില്‍ ഇറങ്ങിയിരുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അന്താരഷ്‌ട്ര സര്‍വീസ് സാധ്യമാകുന്നതെന്ന് ആന്റമാന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേസ് പ്രസിഡന്റ് മോഹന്‍ വിനോദ് പറഞ്ഞു. തങ്ങളെ സഹായിച്ചതിന് സര്‍ക്കാരിനോടും എയര്‍ ഏഷ്യയോടും നന്ദി പറയുന്നതായി വിനോദ് പറഞ്ഞു. ഇന്റര്‍നാഷണല്‍ സര്‍വീസുകള്‍ ഇല്ലാത്തത് പോര്‍ട്ട് ബ്ലെയറിലെ ടൂറിസത്തെ ബാധിച്ചിരുന്നുവെന്നും പുതിയ സര്‍വീസ് വഴി കൂടുതല്‍ വിനോദ സഞ്ചാരികള്‍ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക