ന്യൂഡൽഹി : വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്ക് അവരുടെ സ്വത്തിലും അവകാശം ഉന്നയിക്കാൻ ആകില്ലെന്ന് ഡൽഹി ഹൈക്കോടതി. 80 വയസായ വയോധികയാണ് സ്വത്തിന് വേണ്ടി തന്നെ മകനും ,മരുമകളും പീഡിപ്പിക്കുന്നതായി കാട്ടി കോടതിയിൽ ഹർജി നൽകിയത് .
വൃദ്ധയായ അമ്മയെ സേവിക്കുന്നതിനു പകരം പീഡിപ്പിക്കുകയായിരുന്നുവെന്നും , വീട്ടിൽ നിരന്തരം സംഘർഷാവസ്ഥയാണെന്നും ഹർജിയിൽ പറയുന്നു. സ്വത്ത് തന്റെ പേരിലാണെന്നും , തനിക്ക് മാത്രമാണ് അതിന്മേൽ അധികാരമുള്ളതെന്നും , മകനോ മരുമകളോ തന്നെയോ തന്റെ ഭർത്താവിനെയോ സംരക്ഷിച്ചിട്ടില്ലെന്നും , നിരന്തരം പീഡിപ്പിക്കുകയാണെന്നും വൃദ്ധ കോടതിയെ അറിയിച്ചു.
ഹർജി ഗൗരവമായി പരിഗണിച്ച ഹൈക്കോടതി ജഡ്ജി സഞ്ജീവ് നരുല മകനും,മരുമകളും കുടുംബവും ഉടൻ വീടൊഴിയണമെന്ന് ഉത്തരവിട്ടു . ഒപ്പം ഇത് ആവർത്തിച്ചുള്ള സാമൂഹിക പ്രശ്നങ്ങളും കുടുംബ ബന്ധങ്ങളുടെ ഘടനയും തുറന്നുകാട്ടുന്ന കേസാണ്. ദാമ്പത്യ കലഹങ്ങൾ ദമ്പതികളുടെ ജീവിതം നശിപ്പിക്കുക മാത്രമല്ല, കുടുംബത്തിലെ പ്രായമായ പൗരന്മാരെ വളരെയധികം ബാധിക്കുകയും ചെയ്യുന്നുവെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: