ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷിണേന്ത്യൻ സൂപ്പർതാരങ്ങളായ ജൂനിയർ എൻടിആർ, ഋഷഭ് ഷെട്ടി എന്നിവരും ചലച്ചിത്ര നിർമ്മാതാവ് പ്രശാന്ത് നീലും. മംഗളൂരുവിൽ ഒരുമിച്ചെത്തിയ ശേഷമാണ് കുടുംബത്തോടൊപ്പം മൂവരും ഉഡുപ്പിയിലെ ക്ഷേത്രത്തിലെത്തിയത്.
ഇതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട് . വീഡിയോയിൽ, ജൂനിയർ എൻടിആർ, ഋഷഭ് ഷെട്ടി , പ്രശാന്ത് നീൽ എന്നിവർ ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് കാണാം . ഭാര്യയും ഋഷഭ് ഷെട്ടിയ്ക്കൊപ്പമുണ്ടായിരുന്നു.
ക്ഷേത്രത്തിന് മുന്നിൽ നിന്ന് അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജൂനിയർ എൻടിആർ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു . “എന്നെ ജന്മനാടായ കുന്ദാപുരയിലേക്ക് കൊണ്ടുവന്ന് ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിൽ ദർശനം നടത്തണമെന്ന എന്റെ അമ്മയുടെ എക്കാലത്തെയും സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായി! സെപ്റ്റംബർ 2 ന് അമ്മയുടെ ജന്മദിനത്തിന് തൊട്ടുമുമ്പ് അത് സാക്ഷാത്കരിക്കുക. അമ്മയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം @VKiragandur സാറിനും എന്റെ പ്രിയ സുഹൃത്ത് പ്രശാന്ത് നീലിനും നന്ദി ‘ എന്ന കുറിപ്പും ജൂനിയർ എൻ ടി ആർ പങ്ക് വച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: