കോട്ടയം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നുള്ള ഇ.പി ജയരാജന്റെ പടിയിറക്കം മാധ്യമ മേഖലയ്‌ക്ക് ‘തീരാനഷ്ട’മാണ്. മസാല മാധ്യമങ്ങള്‍ക്ക് പഞ്ച് തലക്കെട്ടുകള്‍ സമ്മാനിച്ചിരുന്ന ഇടതുപക്ഷ നേതാവാണ് ജയരാജന്‍. ബോക്‌സിങ് ഇതിഹാസം മുഹമ്മദലി മരിച്ചപ്പോള്‍ ‘കേരളത്തിന്റെ കായിക ലോകത്തിന് വലിയ സംഭാവന ചെയ്ത വ്യക്തിത്വമായിരുന്നു’വെന്ന് പ്രതികരിച്ച അന്നത്തെ ഈ കായിക മന്ത്രിയെ ഏറെക്കാലം ട്രോളന്‍മാര്‍ കൊണ്ടാടി.
ആരെയും എന്തും പറഞ്ഞ് അധിക്‌ഷേപിക്കാന്‍ ഒരുമടിയും കാണിച്ചിരുന്നില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വികാരജീവിയെന്നും മാനസികവിഭ്രാന്തിയുള്ളയാളെന്നും സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തെ വകതിരിവില്ലാത്തവനെന്നും വിശേഷിപ്പിച്ചത് ഉദാഹരണം. വിമാനത്തില്‍ വച്ച് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസുകാരെ തിരിച്ചാക്രമിക്കുകയും അതിനെ രക്ഷാപ്രവര്‍ത്തനമെന്ന് വിലയിരുത്തുകയും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന് പ്രഖ്യാപിച്ചതുമെല്ലാം ഇ പിയുടെ പ്രവര്‍ത്തനമേഖലയിലെ പൊന്‍തൂവലുകളാണ്.
ശാസ്ത്രജ്ഞര്‍ ഈ വിജ്ഞാനഭണ്ഡാകാരത്തിന് വിവരദോഷികളാണ്. എപ്പോള്‍ കണ്ടാലും എന്തെങ്കിലും വക ജയരാജില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വീണു കിട്ടുമായിരുന്നു. സിപിഐക്കെതിരെ എക്കാലവും എതിര്‍പ്പ് ഉയര്‍ത്തി ജയരാജന്‍. കേരളത്തില്‍ സിപിഐ തകര്‍ന്നാല്‍ മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്ന് ആവര്‍ത്തിച്ചു.
കേരളത്തില്‍ മാത്രമുള്ള തന്‌റെ പാര്‍ട്ടി അമേരിക്കയ്‌ക്കുവരെ ഭീഷണിയാണെന്നു ധരിച്ചുവശായവരില്‍ ഒരാളായിരുന്നു ജയരാജന്‍. സിപി എമ്മിനെ തകര്‍ക്കാന്‍ അമേരിക്കന്‍ ചാര സംഘടന പണം ഇറക്കുന്നു എന്നു വരെ ഒരു ഘട്ടത്തില്‍ പറഞ്ഞു.
കണ്ടല്‍ തീം പാര്‍ക്ക് ഉദ്ഘാടന സമ്മേളനത്തില്‍ വച്ച് ശാസ്ത്രജ്ഞന്‍ അപരിഷ്‌കൃതരും വിവരമില്ലാത്തവരുമാണെന്നു പറഞ്ഞതും ഇദ്ദേഹമാണ്. പുരോഹിതരെയും ജയരാജന്‍ വെറുതെ വിട്ടിട്ടില്ല. സിപിഎമ്മിന് തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം ചില മത പുരോഹിതന്മാരെ ഉപയോഗിക്കുന്നുണ്ടെന്നും ഇദ്‌ദേഹം കണ്ടെത്തി. പോലീസ് സേന ഇടതുപക്ഷത്തിന് അപമാനം ഉണ്ടാക്കുകയാണെന്ന് ഒരിക്കല്‍ പറഞ്ഞു.
കോടതികള്‍ക്കെതിരെ പോലും നിലപാടെടുത്തു. സമരം നടത്തുന്നത് ഒരു കോടതിക്കും നേരിടാനാവില്ലെന്നും വേണമെങ്കില്‍ ഒരു യുദ്ധം പ്രഖ്യാപിക്കാന്‍ തയ്യാറാണെന്നും വരെ ജയരാജന്‍ പറഞ്ഞുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: