കോഴിക്കോട്: കൂടരഞ്ഞിയില്‍ മദ്യപനായ അച്ഛന് മകനെ ഉറക്കത്തില്‍ കുത്തിക്കൊന്നു. പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെറിയാനാണ് മകന് ക്രിസ്റ്റിയെ (24) കുത്തിക്കൊന്നത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.
സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കുന്ന ജോണ്‍ കഴിഞ്ഞ ദിവസം രാത്രി തിരുവമ്പാടിയിലെ ബന്ധു വീട്ടിലും മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ജോണിന്റെ വീട്ടില്‍ വിവരം അറിയിച്ചതോടെ ക്രിസ്റ്റിയും സഹോദരനും തിരുവമ്പാടിയിലെ ബന്ധുവീട്ടില്‍ എത്തി ജോണിനെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോന്നിരുന്നു. എല്ലാവരും ഉറങ്ങുമ്പോള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തിക്കൊല്ലുകയായിരുന്നു. പ്രതി ജോണിനെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: