തിരുവനന്തപുരം പള്ളിക്കല്‍ കാട്ടുപുതുശ്ശേരിയില്‍ കൊലപാതകം.ഓയൂര്‍ സ്വദേശി ഷിഹാബുദ്ദീന് (43) ആണ് കൊല്ലപ്പെട്ടത്.
പള്ളിക്കല്‍ കൊട്ടിയംമുക്കിലുള്ള മുസ്ലീം പള്ളിയിലെ ജീവനക്കാരനാണ് മരിച്ച ഷിഹാബുദ്ദീന്. കാട്ടുപുതുശ്ശേരിയിലെ ഇടറോഡില്‍ ശനിയാഴ്ച രാത്രി ഏഴ് മണിയോടെ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് കണ്ടത്.
നാട്ടുകാര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.കുത്തിയതാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.പള്ളിക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: