പാലക്കാട്: രാഷ്ട്രീയ സ്വയംസേവക സംഘം ത്രിദിന അഖില ഭാരതീയ സമന്വയ ബൈഠക്കിനു പാലക്കാട് അഹല്യ ക്യാമ്പസില്‍ തുടക്കമായി.
ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സംഘത്തിന്റെ ആറു സഹസര്‍കാര്യവാഹകന്മാര്‍, മറ്റു ദേശീയ ഭാരവാഹികള്‍ തുടങ്ങിയവര്‍ സമന്വയ ബൈഠക്കില്‍ പങ്കെടുക്കുന്നു.
യോഗത്തില്‍ രാഷ്ട്ര സേവിക സമിതി പ്രമുഖ സഞ്ചാലിക ശാന്തക്ക, പ്രമുഖ കാര്യവാഹിക സീത അന്നദാനം, വനവാസി കല്യാണ്‍ ആശ്രമം അധ്യക്ഷന്‍ സത്യേന്ദ്ര സിങ്, പൂര്‍വ സൈനിക സേവാ പരിഷത്ത് അധ്യക്ഷന്‍ ലെഫ്. ജനറല്‍ (റിട്ട) വി.കെ. ചതുര്‍വേദി, ഗ്രാഹക് പഞ്ചായത്ത് അധ്യക്ഷന്‍ നാരായണ്‍ ഭായ് ഷാ, വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ അലോക് കുമാര്‍, ജനറല്‍ സെക്രട്ടറി ബജ്രങ് ബഗ്ര, ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ, ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, എബിവിപി സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്, വിദ്യാഭാരതി അധ്യക്ഷന്‍ ശ്രീരാമകൃഷ്ണ റാവു, ബിഎംഎസ് അധ്യക്ഷന്‍ ഹിരണ്മയ് പാണ്ഡ്യ, ആരോഗ്യഭാരതി അധ്യക്ഷന്‍ ഡോ. രാകേഷ് പണ്ഡിറ്റ് തുടങ്ങി മുന്നൂറോളം പേര് വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നു.
വയനാട്ടിലെ ഉരുള്‍പൊട്ടലിനെക്കുറിച്ചും സ്വയംസേവകരുടെ ദുരിതാശ്വാസ സേവനങ്ങളെക്കുറിച്ചും യോഗാരംഭത്തില്‍ വിശദീകരിച്ചു. വിവിധ സംഘടനാ പ്രതിനിധികള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ദേശീയ പ്രാധാന്യമുള്ള വിവിധ വിഷയങ്ങള്‍, സമകാലിക സാഹചര്യം, സമീപകാല സുപ്രധാന സംഭവങ്ങള്‍, സാമൂഹിക പരിവര്‍ത്തനത്തിനായുള്ള വിവിധ പദ്ധതികള്‍ എന്നിവയെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിവിധ വിഷയങ്ങളില്‍ പരസ്പര സഹകരണവും സമന്വയവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ബൈഠക് സപ്തംബര്‍ രണ്ടിന് വൈകിട്ട് ആറിനു സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: