ന്യൂദല്‍ഹി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പുതുക്കി നിശ്ചയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്. ഒക്ടോബര്‍ ഒന്നില്‍ നിന്ന് അഞ്ചിലേക്ക് മാറ്റി. ഹരിയാനയിലെയും ജമ്മുകശ്മീരിലെയും വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലില്‍ നിന്ന് എട്ടിലേക്കും മാറ്റി.
ഗുരു ജംബേശ്വറിന്റെ സ്മരണയ്ക്കായി ബിഷ്ണോയ് സമൂഹത്തിന്റെ അസോജ് അമാവാസ്യ ഉത്സവം കണക്കിലെടുത്താണ് തീയതി മാറ്റുന്നത്.
ദേശീയ, പ്രാദേശിക പാര്‍ട്ടികളില്‍ നിന്നും ഓള് ഇന്ത്യ ബിഷ്ണോയ് മഹാസഭയില്‍ നിന്നും ലഭിച്ച അപേക്ഷകളും കമ്മിഷന് പരിഗണിച്ചു. ഹരിയാനയിലും രാജസ്ഥാനിലുമായി വ്യാപിച്ചുകിടക്കുന്ന വലിയ സമൂഹമാണ് ബിഷ്ണോയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: