കൊച്ചി: ലിബാസ് പി. ബാവ, കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ ഈ ഭാരോദ്വഹന താരം തികഞ്ഞൊരു കുടുംബസ്ഥയായിരിക്കെയാണ് കായിക ഇനത്തെയും ഒപ്പം കൂട്ടിയിട്ടുള്ളത്. സ്‌കൂള്‍ പഠന കാലം മുതലേ ഭാരോദ്വഹനത്തിലായിരുന്നു താല്‍പര്യം. കോളേജ് പഠന കാലത്തും ഇത് തുടര്‍ന്നു. കുടുംബ ജീവിതം ആരംഭിച്ച 11 വര്‍ഷക്കാലത്തേക്ക് എല്ലാറ്റിനും ഇടവേള നല്‍കി. ശേഷം ആഗ്രഹിച്ച കായിക ഇനത്തിലേക്ക് തിരിയാന്‍ പ്രേരണയായത് ഭര്‍ത്താവ് സാദിഖ്. വീണ്ടും കരിയര്‍ പുന:രാരംഭിച്ചു.
മാസ്റ്റേഴ്‌സ് കോമണ്‍വെല്‍ത്തില്‍ വെള്ളി മെഡല്‍ ജേത്രി, കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡില്‍ നടന്ന ലോകകപ്പിലും രണ്ടാം സ്ഥാനക്കാരി. ഇവിടെ തീരുന്നില്ല, 2019 ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം സ്വന്തമാക്കി. 2020ലെ നാഷണല്‍ മാസ്റ്റേഴ്‌സ് ഗെയിംസിലും മെഡല്‍ നേടി.
ഭാരോദ്വഹനം എന്ന തന്റെ ഇഷ്ടവിനോദം പിന്തുടരുന്ന ഈ കൊച്ചിക്കാരി ഒരു അഭിഭാഷക കൂടിയാണ്. സാമൂഹ്യ സേവനം മുന്‍നിര്‍ത്തിയാണ് അഭിഭാഷക വൃത്തിയില്‍ സജീവമായിരിക്കുന്നത്.
ഏരിയന്‍ ഫൗണ്ടേഷന്റെ യൂത്ത് അംബാസഡര്‍ ആയ ലിബാസ് യുഎന്‍ അക്രഡിറ്റഡ് എന്‍ജിഒയും ആണ്. സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായ ഈ കായികതാരം പ്രളയകാലത്തും കൊവിഡ് മഹാമേരി സമയത്തും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍നിരയിലുണ്ടായിരുന്നു.
ഇപ്പോള്‍ കലൂരില്‍ സ്‌റ്റേഡിയത്തിനടുത്തുള്ള ഫ്‌ലാറ്റില്‍ കുടുംബസമേതം ലിബാസ് താമസിച്ചുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: