അമിത് ഷായുടെ മകന്‍ ജയ് ഷാ 34ാം വയസ്സില്‍ ലോകക്രിക്കറ്റിന്റെ സമിതിയായ ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കമ്മിറ്റിയുടെ (ഐസിസി) അധ്യക്ഷസ്ഥാനത്തേക്കുയര്‍ന്നത് അദ്ദേഹത്തിന്റെ കഴിവുകള്‍ക്കുള്ള അംഗീകാരമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തലപ്പത്തിരുന്ന് ജയ് ഷാ നടപ്പാക്കിയ പദ്ധതികളും തീരുമാനങ്ങളും കിറുകൃത്യമായിരുന്നു. മാധ്യമശ്രദ്ധയില്‍ നിന്നും മാറി നിന്ന് നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ആളാണ് ജയ് ഷാ.
2019 ഒക്ടോബറിലാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിയെത്തുന്നത്. ബിസിസിഐയുടെ തലപ്പത്തിരിക്കുമ്പോള്‍ അദ്ദേഹം നടപ്പാക്കിയത് നിര്‍ണ്ണായകമായ ചുവടുവെയ്പുകളാണ്. വനിതകളുടെ ഐപിഎല്‍ കൊണ്ടുവന്നത് ജയ് ഷാ ആണ്. അത് വന്‍സാമ്പത്തിക വിജയമായി. 50-ഓവര്‍ ലോകകപ്പ് ഇന്ത്യയില്‍ കുറവുകളില്ലാത്ത രീതിയില്‍ നടത്തി. ഐപിഎല്ലിന് വേണ്ടി ബ്രോഡ്കാസ്റ്റിങ്ങ് കരാറുകള്‍ കൃത്യമായി നടത്തി. ബിസിസിഐയ്‌ക്ക് വേണ്ടി നടപ്പാക്കിയ ബ്രോഡ്കാസ്റ്റിങ്ങ് കരാറുകളും കിറുകൃത്യമായിരുന്നു. അങ്ങിനെ തൊട്ടതെല്ലാം ജയ് ഷാ പൊന്നാക്കി. 2021ല്‍ എഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനായും ജയ് ഷാ എത്തി. അത് എസിസിയുടെയും സുവര്‍ണ്ണകാലമായിരുന്നു.
ഐസിസി കമ്മിറ്റിയിലെ 16ല്‍ 15 പേരും ജയ് ഷാ അധ്യക്ഷനാകുന്നതിനെ അനുകൂലിച്ചിരുന്നു. ജയ്ഷായുടെ ബിസിസിഐ അധ്യക്ഷനായിരുന്നപ്പോഴുള്ള നേതൃപാടവമാണ് ഐസിസി ഉറ്റുനോക്കിയതെന്ന് ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് സിഇഒ ജോണി ഗ്രേവ് പറയുന്നു. “ഇപ്പോള്‍ ടി20, ടി10 രംഗത്ത് ഒട്ടേറെ മത്സരങ്ങള്‍ നടക്കുന്നു. പക്ഷെ ക്രിക്കറ്റ് ഉണ്ടായത് അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നാണ്. അതിനും സ്തുത്യര്‍ഹമായ സ്ഥാനം നല‍്കണം. ജയ് ഷാ തലപ്പത്തെത്തിയാല്‍ ഐസിസിയ്‌ക്ക് അനുകൂലമായ ഒട്ടേറെ മികച്ച തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. “- ആസ്ത്രേല്യയുടെ ഹെഡ് കോച്ചായ ജോണ്‍ ബുക്കാനന്‍ പറയുന്നു. അതെ അന്താരാഷ്‌ട്ര രംഗത്ത് ജയ് ഷായുടെ വരവ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. ക്രിക്കറ്റിലെ ബിസിനസും മാനേജ് മെന്‍റും കൃത്യമായി തിരിച്ചറിയുന്ന ജയ് ഷാ ലോകക്രിക്കറ്റ് കൗണ്‍സിലിനെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക