ന്യൂദല്‍ഹി:1947ല്‍ ഇന്ത്യ വിട്ട ശേഷവും ബ്രിട്ടീഷുകാര്‍ എപ്പോഴും ഭാരതത്തെ പിച്ചക്കാരുടെ രാജ്യമെന്നും പാമ്പാട്ടികളുടെ രാജ്യമെന്നും ആണ് വിളിക്കാന്‍ ഇഷ്ടപ്പെടുന്നത് . ആ ഭാരതം മാറുകയാണ്. തവിട്ടുതൊലിക്കാര്‍ ശതകോടീശ്വരന്മാരായി അഭിമാനത്തോടെ ലോകത്തിന് മുന്പില് നില്ക്കുന്ന ഇന്ത്യയാണ് ഇന്നുള്ളത്.
ഈയിടെ ഹുറുണ്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ലിസ്റ്റ് പ്രകാരം 2024ല്‍ ഇന്ത്യയില്‍ 334 ശതകോടീശ്വരന്മാര് ഉണ്ട്. മാത്രമല്ല ഓരോ അഞ്ച് ദിവസം കഴിയുമ്പോഴും ഇന്ത്യയില്‍ പുതിയൊരു ശതകോടീശ്വരന്‍ പിറക്കുന്നു എന്നു ഹുറുണ്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ 2014ല്‍ ഇന്ത്യയില്‍ ആകെയുണ്ടായിരുന്ന ശതകോടീശ്വരന്മാര് 109 മാത്രമായിരുന്നു. 2023ല്‍ ശതകോടീശ്വരന്മാരുടെ എണ്ണം 259 ആയി ഉയര്‍ന്നു.
2023മായി താരതമ്യം ചെയ്യുമ്പോള്‍ 2024ല്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ 29 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്ന ഒളിമ്പിക്സില്‍ ഇന്ത്യ ദിവസം തോറും സ്വര്‍ണ്ണം നേടുകയാണെന്ന് കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് ഹുറുണ്‍ ഇന്ത്യയുടെ സ്ഥാപകന്‍ അനസ് റഹ്മാന് ജുനൈദ് പറയുന്നു. ബിസിനസ് രംഗത്തെ 20 മേഖലകളില്‍ നിന്നും ശതകോടീശ്വരന്മാര് ഉണ്ടാകുന്നുവെന്നും അനസ് റഹ്മാന് ജുനൈദ് പറയുന്നു. 2024ല്‍ ഉണ്ടായവരില്‍ 64 ശതകോടീശ്വരന്മാര് സ്വപ്രയ്തനത്താല്‍ ആ പദവിയില്‍ എത്തിയവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: