കോട്ടയം: ആറുമാസം കൂടുമ്പോള് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് എല്ഡിഎഫിനൊരു ഹരമാണ്. അതു പരാജയപ്പെടുമ്പോള്, പാഷാണം ഷാജി പറയുംപോലെ അതുമൊരു മനസുഖം!. കോട്ടയം നഗരസഭാ ഭരണം കിട്ടാത്തതിന്റെ കൊതിക്കെറുവു തീര്ക്കാന് ഇതാണ് സിപിഎമ്മിന്റെ പതിവ് പരിപാടി. ഇത്തവണ നഗരസഭ പെന്ഷന് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന് ശ്രമിച്ചത് . എന്നാല് ക്വാറം തികയാഞ്ഞതിനാല് പ്രമേയം പരിഗണനയ്ക്ക് എടുത്തില്ല.
ഇത് മൂന്നാം തവണയാണ് എല്ഡിഎഫ് അവിശ്വാസം കൊണ്ടുവരുന്നത്. ആദ്യം ബിജെപി പിന്തുണയോടെ അവിശ്വാസപ്രമേയം പാസായി. എന്നാല് പിന്നീട് നടന്ന വോട്ടെടുപ്പില് യുഡിഎഫ് പിന്തുണയില് സ്വതന്ത്രയായ ബിന്സി സെബാസ്റ്റ്യന് നഗരസഭാദ്ധ്യക്ഷയാവുകയായിരുന്നു. അതിനുശേഷവും എല്ഡിഎഫ് അവിശ്വാസം കൊണ്ടു വന്നു. എന്നാല് ഇതിലെ രാഷ്ട്രീയ മുതലെടുപ്പ് തിരിച്ചറിഞ്ഞ ബിജെപി വിട്ടു നിന്നതോടെ കോറം തികയാതെ അവിശ്വാസം തള്ളിപ്പോയി. വ്യാഴാഴ്ച അവതരിപ്പിക്കാനിരുന്ന അവിശ്വാസപ്രമേയത്തിനും ഇതുതന്നെയായിരുന്നു ഗതി.
ചാനല് ചര്ച്ചകളില് സിപിഎമ്മിനെ പ്രതിനിധീകരിച്ച് എത്തി നിരന്തരം തോല്വി ഏറ്റുവാങ്ങുന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്കുമാര് ആണ് നഗരസഭയിലെ ചരട് വരികള്ക്ക് നേതൃത്വം വഹിക്കുന്നത്.
സിപിഎം കോണ്ഗ്രസ് കൂട്ടുകച്ചവടത്തിന് കുടപിടിക്കുകയല്ല ബിജെപിയുടെ കടമയെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിന് ലാല് അര്ത്ഥശങ്കയില്ലാത്തവിധം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: