കോട്ടയം: പ്രകടനത്തിനിടെ പോലീസിനെ ആക്രമിച്ചു എന്ന പേരില്‍ പോലീസ് എടുത്ത കേസില്‍ ബിജെപി നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ് അടക്കം 18 പേരെ ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി വെറുതെ വിട്ടു.
2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോട് അനുബന്ധിച്ചായിരുന്നു ഷോണ്‍ ജോര്‍ജ് അടക്കമുള്ളവര്‍ പ്രകടനം നടത്തിയത്. പ്രകടനം തടഞ്ഞ പോലീസ് ഇവരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇതിനെതിരെ പരാതിപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. മറിച്ച് പോലീസ് വാഹനം ആക്രമിച്ചു എന്നും പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് വിവിധ വകുപ്പുകള്‍ ചുമത്തി 18 പേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കോടതി പോലീസിന്റെ നിലപാട് തിരിച്ചറിയുകയും 18 പേരും കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയയ്ക്കുകയുമായിരുന്നു.
പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ സിറില്‍ മലമാക്കല്‍, ജെയിംസ് വലിയ വീട്ടില്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: