തിരുവനന്തപുരം: ഇന്ത്യ ഇന്ന് ഗ്ലോബല്‍ സൗത്തിന്റെ ഏറ്റവും വലിയ ശബ്ദമായി മാറിയിരിക്കുന്നതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. എല്ലാ രാജ്യങ്ങളും സുപ്രധാന വിഷയങ്ങളില്‍ ഇന്ത്യയുടെ അഭിപ്രായം പരിഗണിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല റഷ്യയുെ്രെകന്‍ സന്ദര്‍ശനങ്ങളെക്കുറിച്ച് പരാമര്‍ശിച്ച പ്രതിരോധമന്ത്രി ഇരു രാജ്യങ്ങളെയും ശ്രവിച്ച ഏക ആഗോള നേതാവാണ് മോദിയെന്ന് കൂട്ടിച്ചേര്‍ത്തു. മനോരമ കോണ്‍ക്‌ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..
എല്ലാ രാജ്യങ്ങളും സുപ്രധാന വിഷയങ്ങളില്‍ ഇന്ത്യയുടെ അഭിപ്രായം പരിഗണിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. റഷ്യയുടെ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി അടുത്തിടെ നല്‍കി ആദരിച്ചിരുന്നു. ഇതോടെ പ്രധാനമന്ത്രിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കിയ 16 രാജ്യങ്ങളില്‍ റഷ്യയും ഭാഗമായി. യുഎഇ, സൗദി അറേബ്യ, അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ്, ബഹ്‌റൈന്‍ തുടങ്ങിയ മുസ്ലീം രാജ്യങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ മുതല്‍ വലിയ സാമൂഹിക പരിവര്‍ത്തനം വരെയും, സാംസ്‌കാരിക നവോത്ഥാനം മുതല്‍ സുപ്രധാന രാഷ്‌ട്രീയ മാറ്റങ്ങള്‍ വരെയുമുള്ള ‘ഐതിഹാസിക മാറ്റങ്ങള്‍ക്ക്’ രാജ്യം സാക്ഷ്യം വഹിച്ചുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഈ മാറ്റത്തില്‍ ഗവണ്‍മെന്റിനൊപ്പം ഏറ്റവും പ്രധാന പങ്ക് വഹിച്ചതിന്റെ ഖ്യാതി അദ്ദേഹം ജനങ്ങൾക്കു നൽകി. “കഴിഞ്ഞ 10 വര്‍ഷങ്ങള്‍ മാറ്റത്തിന്റെ ദശകമായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും, നമ്മുടെ പ്രധാനമന്ത്രിയും ഗവണ്‍മെന്റും എല്ലായ്‌പ്പോഴും ഏറ്റവും വലിയ ‘മാറ്റം കൊണ്ടുവരുന്നവരായി’ അംഗീകരിക്കപ്പെടും. ഇന്ത്യ വലിയ മാറ്റത്തിന്റെ പാതയിലാണ്. ഇത് ഇന്ത്യയെ അഭൂതപൂര്‍വമായ വികസനത്തിന്റെയും സമൃദ്ധിയുടെയും സാമൂഹിക ഐക്യത്തിന്റെയും വളര്‍ച്ചയുടെയും യുഗത്തിലേക്ക് നയിക്കും”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സദ്ഭരണം ഗവണ്‍മെന്റിന്റെ മുന്‍ഗണനയാകണമെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, എല്ലാ നയങ്ങളും പരിപാടികളും നല്ല ഭരണം ഉറപ്പാക്കാനുള്ള സുസ്ഥിരത, പൊരുത്തം, തുടര്‍ച്ച എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് രക്ഷാമന്ത്രി പറഞ്ഞു. ഉയര്‍ന്ന മൂലധനച്ചെലവിന്റെ രൂപത്തില്‍ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനചെലവ്; മുന്‍പൊരിക്കലുമില്ലാത്തതരത്തില്‍ ക്ഷേമപദ്ധതികളിലെ നിക്ഷേപം; പാഴ്‌ച്ചെലവുകള്‍ അവസാനിപ്പിക്കല്‍ സാമ്പത്തിക അച്ചടക്കം എന്നിവയാണ് ഗവണ്‍മെന്റിന്റെ ശ്രദ്ധാകേന്ദ്ര മേഖലകളെന്ന് രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: