തിരുവനന്തപുരം: കാര്യവട്ടം സ്പോര്‍ട്സ് അതോറിറി ഓഫ് ഇന്ത്യ, ലഷക്ഷ്മീഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍. (സായി എല്‍എന്‍ സിപിഇ) 2024-25 അദ്ധ്യയന വര്‍ഷം മാസ്റ്റര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് (MPES 2 year) കോഴ്സിലേക്ക് എസ്സി വിഭാഗത്തിന് വേണ്ടി മാറ്റിവയ്ക്കപ്പെട്ട ഒഴിവുകളിലേക്ക് (2 സീറ്റ്) നിശ്ചിത യോഗ്യതയുള്ള എസ്സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് BPES/BPE /BPEd/BSc PE ബിരുദം. പ്രായപരിധി: 01/07/1994 നോ അതിനു ശേഷമോ ജനിച്ചവര്‍
താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (അസല്‍), ജാതി സര്‍ട്ടിഫിക്കറ്റ്, കാര്‍ഡിയോളജി സര്‍ട്ടിഫിക്കറ്റ്, എന്നിവ സഹിതം 2024 സപ്തം. 5ന് രാവിലെ 9 ന് കോളജില്‍ ഹാജരാകാന്‍ താല്പര്യപ്പെടുന്നു. ഈ കോഴ്സിലേക്ക് 2024-25 അദ്ധ്യയനവര്‍ഷം പ്രവേശന പരീക്ഷയ്ക്ക് ഹാജരായവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. കുടുതല്‍ വിവരങ്ങള്‍ക്ക് 0471-2412189 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: