Kerala

ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; പി.ആർ.ഡി ഡയറക്ടറായി ടി.വി. സുഭാഷ്‌; ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാൻഷ്യൽ കോർപറേഷ​ന്റെ അധിക ചുമതല

Published by

തിരുവനന്തപുരം: കേരളത്തില്‍ ഐ എ എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്‌ക്ക് ജലസേചന വകുപ്പിന്റെയും ഡോ. വീണ എന്‍ മാധവന് ഭരണ നവീകരണ വകുപ്പിന്റെയും അധിക ചുമതല നല്‍കി. വാട്ടര്‍ അതോറിറ്റി എം ഡിയായി ജീവന്‍ ബാബുവിനെ നിയമിച്ചു. ശ്രീറാം വെങ്കിട്ടരാമന് കേരള ഫിനാൻഷ്യൽ കോർപറേഷന്റെ അധിക ചുമതല നൽകി. പി.ആർ.ഡി ഡയറക്ടറായി ടി.വി. സുഭാഷിനെ നിയമിച്ചു.

വിനയ് ഗോയലാണ് പുതിയ ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടര്‍. ഡി സജിത്ത് ബാബു സഹകരണ വകുപ്പ് രജിസ്ട്രാര്‍ സ്ഥാനത്ത് നിയമിതനായി. കെ ഗോപാലകൃഷ്ണന്‍ വ്യവസായ വകുപ്പ് ഡയറക്ടറാവും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by