Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളം വികസിക്കണം, കേന്ദ്രം ഒപ്പമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2024, 01:33 am IST
in Editorial

പാലക്കാട് നാലായിരം കോടിയോളം രൂപ ചെലവിട്ട് നിര്‍മിക്കുന്ന വ്യാവസായിക സ്മാര്‍ട്ട് സിറ്റിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കിയത് വളരാനും വികസിക്കാനും കേരളത്തിനുള്ള സുവര്‍ണാവസരമാണ്. പാലക്കാട് നഗരത്തില്‍നിന്ന് 20 കിലോ മീറ്റര്‍ അകലെ കൊച്ചി-സേലം ദേശീയ പാതയില്‍ കഞ്ചിക്കോട് വ്യവസായ മേഖലയോട് ചേര്‍ന്ന് 51000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഈ പദ്ധതി വരുന്നത് വലിയ പ്രതീക്ഷയാണ് കേരളത്തിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് നല്‍കുന്നത്. 8000 കോടിയിലേറെ രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഇവിടെ ഔഷധ രാസവസ്തുക്കള്‍, സസ്യോത്പന്നങ്ങള്‍, നോണ്‍ മെറ്റാലിക് മിനറല്‍ പ്രൊഡക്ടുകള്‍, ഹൈടെക് വ്യവസായങ്ങള്‍, ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉല്‍പ്പന്നങ്ങള്‍, യന്ത്രങ്ങള്‍, യന്ത്രഭാഗങ്ങള്‍ എന്നിവയുടെ നിര്‍മാണമാണ് നടക്കുക. ഭൂലഭ്യതയുടെ കുറവും പാരിസ്ഥിതി പ്രശ്‌നങ്ങളുമൊക്കെ ഘനവ്യവസായങ്ങള്‍ തുടങ്ങാന്‍ തടസ്സമായി നില്‍ക്കുന്ന കേരളത്തിന് അനുയോജ്യമായ വ്യവസായ സംരംഭമാണിത്. ഇത്തരം വ്യവസായങ്ങള്‍ക്കുള്ള സാധ്യതകള്‍ കാലങ്ങളായി നിലനില്‍ക്കുന്നതാണെങ്കിലും ഈ ദിശയില്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും കേരളം ഭരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നത് ഒരു വസ്തുതയാണ്. കൊട്ടിഘോഷിച്ച് തുടങ്ങിയ കൊച്ചി സ്മാര്‍ട്ട് സിറ്റി പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും പൂര്‍ത്തിയാവാതെ പരിതാപകരമായ അവസ്ഥയിലാണ്. ഇതിനെക്കുറിച്ച് ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല.

രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലായി 12 വ്യാവസായിക സ്മാര്‍ട്ട് സിറ്റികളാണ് വരാന്‍ പോകുന്നത്. തെലങ്കാനയിലെ സഹീറാബാദ്, ആന്ധ്രയിലെ ഒര്‍വകല്‍, കൊപ്പര്‍ത്തി, രാജസ്ഥാനിലെ ജോധ്പൂര്‍-പാലി, യുപിയിലെ ആഗ്ര, പ്രയാഗ് രാജ്, പഞ്ചാബിലെ രാജ്പുര-പട്യാല, ഉത്തരാഖണ്ഡിലെ ഖുര്‍പ്യ, മഹാരാഷ്‌ട്രയിലെ ഡിഗി, ബീഹാറിലെ ഗയ എന്നിവിടങ്ങളില്‍ വ്യാവസായിക സ്മാര്‍ട്ട്‌സിറ്റികള്‍ക്കായി 29000 കോടിയോളം രൂപയാണ് ചെലവിടുന്നത്. തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഹരിയാനയിലേത് പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനങ്ങളുടെ വ്യാവസായിക വികസനത്തിനും, അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നരേന്ദ്ര മോദി സര്‍ക്കാരിനുള്ള ആത്മാര്‍ത്ഥതയും താല്‍പ്പര്യവുമാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്. രാജ്യത്തിന്റെ വികസനത്തില്‍ കക്ഷിരാഷ്‌ട്രീയം കലര്‍ത്താത്ത മോദി സര്‍ക്കാര്‍, ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളോട് യാതൊരു വിവേചനവും കാണിക്കുന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി തുടരുന്ന നയമാണിത്. വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള തടസ്സങ്ങള്‍ പലതും മോദി സര്‍ക്കാര്‍ ഇതിനോടകം നീക്കം ചെയ്യുകയുണ്ടായി. ഇതുവഴി രാജ്യത്തിന്റെ വ്യവസായ വളര്‍ച്ചാ നിരക്ക് കുത്തനെ ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. 2023 നവംബറില്‍ രാജ്യത്തിന്റെ വ്യവസായ വളര്‍ച്ചാ നിരക്ക് 2.4 ശതമാനമായിരുന്നത് ഡിസംബറില്‍ 3.8 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷം ജൂണിലെ കണക്കനുസരിച്ച് വ്യാവസായികോല്‍പ്പാദനം 4.2 ശതമാനമാണ് വര്‍ധിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്ന പാലക്കാട്ടെ വ്യാവസായിക സ്മാര്‍ട്ട്‌സിറ്റി പദ്ധതിയോട് കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ എങ്ങനെ പെരുമാറുമെന്ന് കാത്തിരുന്നു കാണണം. സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കിയതുകൊണ്ടാണ് പദ്ധതിക്ക് അനുമതി ലഭിച്ചിരിക്കുന്നതെന്ന അവകാശവാദവുമായി വ്യവസായ മന്ത്രി പി.രാജീവ് രംഗപ്രവേശം ചെയ്തുകഴിഞ്ഞു. കേന്ദ്രം നിര്‍ദ്ദേശിക്കുകയും അനുവദിക്കുകയും ചെയ്ത പല പദ്ധതികളും നിക്ഷിപ്ത താല്‍പ്പര്യം മുന്‍നിര്‍ത്തി അട്ടിമറിച്ച പാരമ്പര്യമാണ് ഇടതുമുന്നണി സര്‍ക്കാരിനുള്ളത്. ഇതിനു പിന്നില്‍ രണ്ട് കാരണങ്ങളാണുള്ളത്. ഇത്തരം പദ്ധതികള്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുമെന്നതാണ് ഒരു കാരണം. അഴിമതി നടത്താനുള്ള അവസരം ലഭിക്കാത്തതാണ് മറ്റൊന്ന്. ലോക കേരള സഭയ്‌ക്കും നിക്ഷേപ സംഗമത്തിനുമൊക്കെ വേണ്ടി ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് കോടിക്കണക്കിന് രൂപ ചെലവിടുമെങ്കിലും വ്യവസായങ്ങള്‍ തുടങ്ങാനുള്ള അന്തരീക്ഷമൊരുക്കുന്നതില്‍ കേരളം ഭരിച്ച ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ താല്‍പ്പര്യം കാണിക്കാറില്ല. കഞ്ചിക്കോട്ടെ റെയില്‍വെ കോച്ച് നിര്‍മാണ ഫാക്ടറി നടക്കാതെ പോയത് ഇതുകൊണ്ടാണ്. ഭരണം പാര്‍ട്ടി വളര്‍ത്തുന്നതിനും അഴിമതിക്കും വേണ്ടിയുള്ളതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന പിണറായി സര്‍ക്കാരിന്റെ എട്ട് വര്‍ഷമായി തുടരുന്ന ഭരണം സംസ്ഥാനത്ത് വ്യവസായങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു. പാലക്കാട്ടെ വ്യാവസായിക സ്മാര്‍ട്ട് സിറ്റി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള സഹകരണം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം.

Tags: Central GovernmentPalakkad industrial smartcity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

Kerala

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു; തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും

Kerala

കേന്ദ്രം ആരോഗ്യ മേഖലയ്‌ക്ക് നല്‍കിയ 5000 കോടി കേരളം മറച്ചുവച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.