കോഴിക്കോട്: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ സ്ഥാപകനും സ്വാതന്ത്ര്യസമര നായകനുമായിരുന്ന കേരളഗാന്ധി കേളപ്പന്റെ ഭൗതികദേഹം അടക്കം ചെയ്ത തിരുന്നാവായയില്‍ അദ്ദേഹത്തിന്റെ സ്മരണകളുമായി ബന്ധപ്പെട്ട കെട്ടിടങ്ങളും മറ്റും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി പറഞ്ഞു.
ക്ഷേത്ര സംരക്ഷണ സമിതിയുടെ ഏകദിന മുഴുവന്‍ സമയപ്രവര്‍ത്തക ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐതിഹാസികമായ അങ്ങാടിപ്പുറം തളിക്ഷേത്രസമരത്തിലൂടെ ഹിന്ദുവിന്റെ ആത്മവീര്യം ഉണര്‍ത്തിയ കേളപ്പന്റെ സ്മാരകങ്ങളോടൊപ്പം തിരുന്നാവായയിലെ ത്രിമൂര്‍ത്തി സ്നാന ഘട്ടവുമാണ് ഇല്ലാതാകാന്‍ പോകുന്നതെന്ന് ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന് അഭിപ്രായപ്പെട്ടു. ശിബിരത്തില്‍ ട്രഷറര്‍ രാമസ്വാമി, മാത്യസമിതി അധ്യക്ഷ കുസുമം ടീച്ചര്‍, കെ. നാരായണന്‍കുട്ടി എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: