ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിലെ തേള് ആണെന്ന് അപഹസിച്ച കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരായ മാനനഷ്ടക്കേസ് റദ്ദാക്കാനാവില്ലെന്ന് ദല്‍ഹി ഹൈക്കോടതി. കേസ് റദ്ദാക്കാന്‍ കാരണമൊന്നും കാണുന്നില്ല, ജസ്റ്റിസ് അനൂപ് കുമാര്‍ വ്യക്തമാക്കി.
ബെംഗളൂരു സാഹിത്യോത്സവത്തില്‍ ചര്‍ച്ചയ്ക്കിടെയാണ് തരൂര്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയത്. ഇത് ചോദ്യം ചെയ്ത് ബിജെപി നേതാവ് രാജീവ് ബബ്ബാര്‍ ആണ് ഹര്‍ജി നല്‍കിയത്. തേളായതിനാല്‍ കൈകൊണ്ട് എടുത്തു മാറ്റാനും കഴിയില്ല ശിവലിംഗത്തില്‍ ആയതിനാല്‍ ചെരിപ്പുകൊണ്ട് അടിക്കാനും കഴിയില്ല എന്നായിരുന്നു തരൂരിന്റെ പ്രസ്താവന. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരൂര്‍ നല്കിയ ഹര്‍ജി കോടതി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: