കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ഒത്തുതീര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സാന്ദ്ര തോമസ് ഫിലിം ചേംബറിനും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കത്ത് നല്കി.
താന്‍ ജോലി ചെയ്യുന്ന മേഖല ഇത്രകണ്ട് സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടമാണെന്ന് അറിയുന്നതില്‍ വിഷമമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സിനിമ സംഘടനകള്‍ ഒന്നും അഭിപ്രായം പറയുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. ഇത് സമൂഹത്തിന് കൂടുതല്‍ സംശയമുണ്ടാക്കുകയാണ്. കാതലായ മാറ്റങ്ങള്‍ തൊഴിലിടങ്ങളില്‍ ഉണ്ടാകണം.
താരങ്ങളുടെ ഭീമമായ പ്രതിഫലം നിയന്ത്രിക്കണം. എങ്കിലേ മറ്റ് നടീനടന്മാര്ക്ക് മാന്യമായ ശമ്പളം നല്കാന് കഴിയൂ. ലൊക്കേഷനുകളില്‍ നടക്കുന്ന ക്രിമിനല്‍ സ്വഭാവമുള്ള കുറ്റങ്ങളും പ്രശ്നങ്ങളും ഒത്തുതീര്‍പ്പാക്കാതെ പോലീസില്‍ പരാതി നല്‍കണം. അധികാര കേന്ദ്രങ്ങളില്‍ സ്വാധീനമുള്ളവര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ജാതി സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട അസോസിയേഷനുകളുടെ ഭാരവാഹിയാകാന്‍ പാടില്ലെന്ന കര്‍ശന വ്യവസ്ഥ കൊണ്ടുവരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: