ശ്രീനഗര്‍: നാല് പതിറ്റാണ്ടിനു ശേഷം കാശ്മീരില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടം. ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ(എല്‍എല്‍സി) കിരീടപ്പോരാട്ടമാണ് കശ്മീരിലെ ജനങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ തത്സമയം ക്രിക്കറ്റ് കാണാനുള്ള അവസരമൊരുക്കുന്നത്. ശിഖര്‍ ധവാനും ദിനേശ് കാര്‍ത്തിക്കും ഉള്‍പ്പെടെ നിരവധി വമ്പന്‍ താരങ്ങള്‍ കളിക്കാനെത്തും.
ഒക്ടോബര്‍ 16ന് നടക്കുന്ന കിരീടപ്പോരാട്ടത്തിനാണ് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയം വേദിയാവുക. 38 വര്‍ഷം മുമ്പാണ് കശ്മീരില്‍ അവസാനമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കുന്നത്. 1986ല്‍ ആയിരുന്നു ഭാരതവും ഓസ്ട്രേലിയയും തമ്മിലുള്ള ഈ ഏകദിനമത്സരം നടന്നത്. 1986 സെപ്തംബറില്‍ നടന്ന ഈ ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയ മൂന്ന് വിക്കറ്റിന് ഭാരതത്തെ പരാജയപ്പെടുത്തിയിരുന്നു. ശ്രീനഗറിലെ ഷേര്‍ഇകശ്മീര്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
അതിനുശേഷം ഇവിടെ ഒരു അന്താരാഷ്ട്ര മത്സരവും നടന്നിട്ടില്ല. അന്താരാഷ്ട്ര കളിക്കാര്‍ ഇവിടെ കളത്തിലിറങ്ങിയിട്ടുമില്ല. ഇതിനിടയില്‍ ആഭ്യന്തര ടൂര്‍ണമെന്റുകളുടെ ഭാഗമായി വിവിധ മത്സരങ്ങള്‍ നടന്നിട്ടുണ്ട്.
പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുന്ന ലീഗോ മത്സരമോ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ലെജന്‍ഡ് ക്രിക്കറ്റ് ലീഗിഗ് കശ്മീരില്‍ ക്രിക്കറ്റിന്റെ പുതിയ തുടക്കമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: